ലൈറ്റ് ആന്റ് സൗണ്ട് ഷോ ആരംഭിക്കാത്തത് സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച: ശ്രീകാന്ത്
May 9, 2018, 15:50 IST
കാസര്‍കോട്:(www.kasargodvartha.com 09/05/2018) ബേക്കല്‍ കോട്ടയില്‍ ലൈറ്റ് & സൗണ്ട് ഷോ ആരംഭിക്കാന്‍ വൈകുന്നത് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ അനാസ്ഥമൂലമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ ശ്രീകാന്ത് ആരോപിച്ചു. 2010ല്‍ തന്നെ ഇത് സംബന്ധിച്ച് ബേക്കല്‍ കോട്ടയുടെ സംരക്ഷണ ചുമതലയുള്ള അര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്ഐ) സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് തത്വത്തില്‍ അംഗീകാരം നല്‍കിയതാണ്. പക്ഷെ പിന്നീട് പ്രോജക്ടിന്റെ വിശദ വിവരങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാന ടൂറിസം വകുപ്പ് വീഴ്ച വരുത്തി. 2016 നവംബറില്‍ ബിഎന്‍എ ടെക്നോളജി എന്ന സ്വകാര്യ സ്ഥാപനം എഎസ്ഐയ്ക്ക് കത്ത് നല്‍കി. പക്ഷെ സംസ്ഥാന ടൂറിസം വകുപ്പ് തുടര്‍നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് പദ്ധതി നടപ്പിലാക്കാന്‍ സാധിക്കാത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ താല്‍പര്യമെടുക്കാതെ, ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാതെ പദ്ധതി നടപ്പിലാക്കാന്‍ എ.എസ്.ഐയാണ് തടസ്സമെന്ന രീതിയില്‍ അപ്രചാരണം നടത്തുന്നത് ശരിയല്ല. ഇത് സംബന്ധിച്ച് എ.എസ്.ഐ സംസ്ഥാന ടൂറിസം വകുപ്പിനോട് നിരന്തരമായി ആവശ്യപ്പെട്ടിട്ടും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തുകയാണ് ചെയ്യുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി 2018 മെയ് 4നു ഡല്‍ഹിയില്‍ വെച്ച എ.എസ്.ഐയുടെയും സംസ്ഥാന ടൂറിസം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടര്‍ .പി ബാലകിരണ്‍ ഐ.എ.എസ് പങ്കെടുക്കാത്തത് കൊണ്ട് മാറ്റിവെച്ചതായും ശ്രീകാന്ത് ആരോപിച്ചു. പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ശ്രീകാന്ത് ആവിശ്യപെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Adv.Srikanth, Bekal fort, Light and sound show, State Government is the reason behind delay of light and show