ക്ഷേമ നിധിയില്‍ അര്‍ഹരായ മുഴുവന്‍ കലാകാരന്‍മാരെയും ഉള്‍പ്പെടുത്തും: ചെയര്‍മാന്‍
Mar 6, 2013, 18:41 IST
കാസര്‍കോട്: സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചു. സിനിമ, ടിവി പ്രവര്‍ത്തകര്‍ക്ക് ഇരുന്നൂറ് രൂപയും, മറ്റ് കലാകാരന്‍മാര്‍ക്ക് അമ്പതു രൂപയുമാണ് അംഗത്വ രജിസ്‌ട്രേഷന്‍ ഫീസ്. അറുപതു വയസ് തികഞ്ഞവര്‍ അഞ്ച് വര്‍ഷത്തെ അംശാദായമായി 12,000 രൂപയും രജിസ്‌ട്രേഷന്‍ ഫീസ് 3,000 രൂപയും അടയ്ക്കണം. അറുപതു കഴിഞ്ഞവര്‍ക്ക് പ്രതിമാസം ആയിരം രൂപാ പെന്‍ഷന്‍ നല്‍കും.
750 പേര്‍ക്ക് ജനുവരി മുതല്‍ പെന്‍ഷന്‍ നല്‍കി വരുന്നുണ്ടെന്ന് ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ ജി.സുരേഷ്‌കുമാര്‍ പറഞ്ഞു. ക്ഷേമനിധി അംഗത്വം ലഭിച്ചവര്‍ക്കായി എസ്.ബി.ടി.യില്‍ അക്കൗണ്ട് തുടങ്ങും. ആനുകൂല്യങ്ങള്‍ സ്വന്തം അക്കൗണ്ടില്‍ ലഭിക്കും. പെന്‍ഷനും, വിധവാ ധനസഹായം, ചികിത്സാ സഹായം, വിദ്യാര്‍ഥി സ്‌കോളര്‍ഷിപ് എന്നിവയും ഏര്‍പ്പെടുത്തും.
സിനിമ ടിക്കറ്റിന് ഏര്‍പ്പെടുത്തിയ മൂന്ന് രൂപ സെസും, സാംസ്‌ക്കാരിക ലോട്ടറിയില്‍ നിന്ന് ലഭിച്ച വിഹിതവുമാണ് ബോര്‍ഡിന്റെ മൂലധനമെന്നും ചെയര്‍മാന്‍ പറഞ്ഞു. അര്‍ഹരായ മുഴുവന്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കും കലാകാരന്‍മാര്‍ക്കും അംഗത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Keywords: Chairman, Kshemanidhi, Board, Membership camp, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News