city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Startup Loan | ഒ ബി സി പ്രൊഫഷണലുകൾക്ക് സ്റ്റാർട്ടപ്പ് വായ്പ

Startup Loan Scheme for OBC Professionals
Image Credit: Representational Image Generated by Meta AI
ആറ് മുതൽ എട്ട് ശതമാനം വരെ പലിശ നിരക്കിലാണ് വായ്പ ലഭിക്കുക

കാസർകോട്: (KasargodVartha) കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഒബിസി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാൻ സഹായമായി പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഈ പദ്ധതിയിലൂടെ പരമാവധി 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയ്ക്ക് താഴെയുള്ള ഒബിസി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാം. പ്രൊഫഷണൽ കോഴ്സുകൾ വിജയകരമായി പൂർത്തികരിച്ച 40 വയസു കവിയാത്തവരായിരിക്കണം അപേക്ഷകർ.ആറ് മുതൽ എട്ട് ശതമാനം വരെ പലിശ നിരക്കിലാണ് വായ്പ ലഭിക്കുക. പരമാവധി 84 മാസം കൊണ്ട് ഈ വായ്പ തിരിച്ചടയ്ക്കാം.

താല്പര്യമുള്ളവർക്ക് കോർപ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ ഉപജില്ലാ ഓഫീസുകളിൽ നിന്ന് അപേക്ഷാ ഫോറം ലഭിക്കും. ഈ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടെ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0467 2920555 എന്ന നമ്പറിൽ ബന്ധപ്പെടുക.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia