എസ്.കെ.എസ്.എസ്.എഫ് നേതൃസംഗമം ആരംഭിച്ചു
Jun 14, 2012, 08:13 IST
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് മാസ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാമേഖലകളിലും സംഘടിപ്പിക്കുന്ന നേതൃസംഗമം ആരംഭിച്ചു. ഒന്നാം ഘട്ടമായി മേഖലാ-ക്ലസ്റ്റര്‍-ശാഖാതല നേതൃസംഗമവും രണ്ടാം ഘട്ടമായി തഖ്വീം കൗണ്‍സില്‍ ക്യാമ്പുകളും സംഘടിപ്പിക്കാന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
മേഖലാതല നേതൃ സംഗമം ചെര്‍ക്കള-ജൂണ്‍ 23ന് 4.30 മണി, ബദിയടുക്ക-ജൂണ്‍ 23ന് 11 മണി, മുള്ളേരിയ-ജൂണ്‍ 19ന് 10 മണി, കൂമ്പള-ജൂണ്‍ 22ന് 3 മണി, മഞ്ചേശ്വരം -ജൂണ്‍ 16ന് 10.30 മണി, ഉദുമ -ജൂണ്‍ 17ന് 4 മണി, കാഞ്ഞങ്ങാട് -ജുണ് 21 ന് 4 മണി, നീലേശ്വരം-ജൂണ്‍ 24ന് 10 മണി, പെരുമ്പട്ട-ജൂണ്‍ 28ന് 4 മണി, തൃക്കരിപ്പൂര്‍- ജൂണ്‍ 23ന് 4 മണി. എന്നീ സമയങ്ങളില്‍ നടക്കും.
ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര, എം.എ. ഖലില്‍, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തീന് ചെര്‍ക്കള, സയ്യിദ് ഹുസൈന് തങ്ങള്‍, എന്‍.ഐ.ഹമീദ് ഫൈസി, ഫറൂഖ് കൊല്ലംമ്പാടി, മുനീര്‍ ഫൈസി ഇടിയടുക്ക, റസാഖ് അര്‍ഷദി കുമ്പടാജ, കെ.എച്ച്. അഷ്റഫ് ഫൈസി കിന്നിംഗാര്‍,ശരീഫ് നിസാമി മുഗു,സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ആലികുഞ്ഞി ദാരിമി, സക്കരിയ്യ ദാരിമി പെരുമ്പട്ട, ശമീര്‍ കുന്നുകൈ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: SKSSF, Members, Meeting, Kasaragod