city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് അത്താണിയായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വെബ് പോര്‍ട്ടല്‍ ആരംഭിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 12.07.2019) ജില്ലയിലെ തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് അത്താണിയായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വെബ് പോര്‍ട്ടല്‍ ആരംഭിക്കുന്നു. അന്താരാഷ്ട്ര യുവജന നൈപുണ്യദിനമായ ജൂലൈ 15 ന് ഉച്ചയ്ക്ക് 12ന് വെബ് സൈറ്റ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രകാശനം ചെയ്യും. ജില്ലാ സ്‌കില്‍ കമ്മിറ്റി സങ്കല്‍പവുമായി ചേര്‍ന്നാണ് ജില്ലാ ഭരണകൂടം വെബ്‌സൈറ്റ് തയ്യാറാക്കിയത്.

25 വയസുവരെയുള്ള തൊഴില്‍ രഹിതര്‍ക്ക് നൈപുണ്യവികസനം സാധ്യമാക്കുന്നതിനും തൊഴില്‍ കിട്ടുന്നതിന് അനുയോജ്യമായ കോഴ്‌സുകളെ കുറിച്ചും അത് എവിടെയാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും വെബ് സൈറ്റ് ഉപകരിക്കും. നൈപുണ്യവികസനം കിട്ടിയ കുട്ടികള്‍ക്ക് ജോലി നേടികൊടുക്കുന്നതിനും അവസരമൊരുക്കും. ടെക്‌നിക്കല്‍ സ്‌കൂള്‍, വി എച്ച് എസ് ഇ, ഐ ടി ഐ, പോളിടെക്‌നിക് കോളേജ്, എഞ്ചിനീയറിംഗ് കോളേജ് എന്നീ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍, ഈ മേഖലയിലെ വിദഗ്ദ്ധര്‍ തുടങ്ങിയവരെ നൈപുണ്യവികസനരംഗത്ത് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അസാപ്, കെ എ എസ് ഇ കേസ്) ഡി ഡി യു ജി കെ വൈ, ആര്‍ സെറ്റി (വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്) പി എം ജി എസ് വൈ തുടങ്ങിയവയും ചേര്‍ന്നതാണ് ഈ ഇന്റര്‍ ആക്റ്റീവ് വെബ് സൈറ്റ്.

ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിന് 25 ല്‍ താഴെയുള്ള തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. www.disck.in ആണ് വെബ് സൈറ്റ് വിലാസം. വെബ്‌സൈറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇതുമായി ബന്ധപ്പെട്ട യുവജനങ്ങള്‍ തൊഴില്‍ രഹിതര്‍, സാങ്കേതിക വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴില്‍ രഹിതരായ യുവതീ- യുവാക്കള്‍ക്കായി ഓഗസ്റ്റില്‍ ജോബ് മേള സംഘടിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് അത്താണിയായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വെബ് പോര്‍ട്ടല്‍ ആരംഭിക്കുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Website-inauguration, Social-Media, Employees, Starting Web portal for getting job
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia