city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ ജയിലില്‍ തടവുകാരുടെ നേതൃത്വത്തില്‍ അരിയുണ്ട നിര്‍മ്മാണം ആരംഭിക്കുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.09.2019) തോയമ്മലിലെ ജില്ലാ ജയിലില്‍ തടവുകാരുടെ നേതൃത്വത്തില്‍ അരിയുണ്ട നിര്‍മ്മാണം ആരംഭിക്കുന്നു. നിലവില്‍ പേപ്പര്‍ പേന, റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ കുട നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം എന്നിവ ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വ്യാവസായിക അടിസ്ഥാനത്തില്‍ അരിയുണ്ട നിര്‍മ്മാണം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തുടക്കത്തില്‍ ജയിലിനകത്തെ ക്യാന്റീനിലാണ് അരിയുണ്ട വിതരണം ചെയ്യുക. പിന്നീട് പൊതുവിപണിയിലും ജയിലില്‍ നിര്‍മ്മിച്ച അരിയുണ്ട വിതരണം ചെയ്യും.

അസി. പ്രിസണ്‍ ഓഫീസര്‍ ഫസലിനാണ് അരിയുണ്ട നിര്‍മ്മാണത്തിന്റെ ചുമതല. സൂപ്രണ്ട് കെ വേണു, അഡി. സൂപ്രണ്ട് എന്‍ ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജയിലിലെ തടവുകാരെക്കൊണ്ട് ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ചീമേനി ജയിലിലെ ജയില്‍ ബിരിയാണിക്കും ചില്ലി ചിക്കനും ചപ്പാത്തിയും വെജിറ്റബിള്‍ കറിക്കും വന്‍ ഡിമാന്റ് ഉണ്ടായതോടെയാണ് മറ്റു ജയിലുകളിലും ഇത്തരത്തില്‍ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചത്.

ജില്ലാ ജയിലില്‍ തടവുകാരുടെ നേതൃത്വത്തില്‍ അരിയുണ്ട നിര്‍മ്മാണം ആരംഭിക്കുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Jail, Starting Rice Ladoo Manufacturing in District Jail 
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia