ബേഡകം, മുളിയാര്‍ സിഎച്ച്സി കളില്‍ കിടത്തി ചികിത്സ പുനരാരംഭിക്കണം
Jun 13, 2012, 13:06 IST
കാസര്‍കോട്: കാറഡുക്ക ബ്ളോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബേഡകം മുളിയാര്‍ സി.എച്ച്.സികളില്‍ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോടും ആരോഗ്യ വകുപ്പിനോടും അഭ്യര്‍ത്ഥിച്ചു. ഈ ആസ്പത്രിയിലെ നിലവിലുള്ള അസൌകര്യങ്ങളും ജീവനക്കാരുടെ കുറവും പരിഹരിക്കണം. നിലവില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സൌകര്യമാത്രമുള്ള സി.എച്ച്.സി. കളില്‍ ഭൌതീക സാഹചര്യം ബ്ളോക്ക് പഞ്ചായത്ത് ഒരുക്കിയിട്ടുണ്ടെങ്കിലും ഡോക്ടര്‍മാരുടെയും, സ്റാഫ്നേഴ്സിന്റെയും അഭാവംമൂലം കിടത്തിചികിത്സ നടത്തുന്നില്ല.
എന്‍ഡോസള്‍ഫാന്‍ ബാധിതരായനിരവധി ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ബോവിക്കാനം സി.എച്ച്.സിയുടെ പരിധിയില്‍ മുളിയാര്‍, കാറഡുക്ക, കുമ്പടാജെ, ബെള്ളൂര്‍ എന്നീ എന്‍ഡോസള്‍ഫാന്‍ ബാധിത ഗ്രാമ പഞ്ചായത്തുകളും പെടും. മലയോര മേഖലയില്‍ ചികിത്സാ സൌകര്യത്തിന് ഏക ആശ്രയമാണ് ബേഡകം സി.എച്ച്.സി. മഴക്കാലം ആരംഭിച്ചതോടെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുമ്പോള്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ചികിത്സയുടെ പ്രയോജനം കിട്ടാതെ രോഗികള്‍ ബുദ്ധിമുട്ടുന്നു. ഈ രണ്ട് സി.എച്ച്.സികളിലും ആവശ്യത്തിന് ഡോക്ടര്‍മാരെയും, സ്റാഫ്നേഴ്സിനെയും നിയമിച്ച് കിടത്തിചികിത്സ പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ആരോഗ്യ വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഓമന പ്രമേയം അവതരിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സി.കെ.കുമാരന്‍, എ.പി.ഉഷ, സെക്രട്ടറി കെ.ജി.ബാബു എന്നിവര്‍ സംസാരിച്ചു.

Keywords: CHC, Bedakam, Muliyar, Kasaragod