city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചേരങ്കൈയില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്റെ നിവേദനം

കാസര്‍കോട്: (www.kasargodvartha.com 05/07/2016) കാസര്‍കോട് നഗരസഭയിലെ ഒന്നാം വാര്‍ഡായ ചേരങ്കൈയില്‍ കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാന്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിസ് രിയ ഹമീദ് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.

കടലാക്രമണം തുടരുന്നതിനാല്‍ ചേരങ്കൈ കടപ്പുറം മുതല്‍ ലൈറ്റ് ഹൗസ് പാര്‍ക്ക് വരെയുള്ള പ്രദേശങ്ങളില്‍ കുടില്‍ കെട്ടി താമസിക്കുന്ന നിര്‍ധനരായ മത്സ്യ തൊഴിലാളികളടക്കം നൂറോളം പാവപ്പെട്ട കുടുംബങ്ങള്‍ കടുത്ത ദുരിതത്തിലാണ്. ജനസാന്ദ്രത കൂടിയ ഈ പ്രദേശത്ത് കടല്‍ സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ രണ്ടു കിലോമീറ്ററോളം ഭാഗങ്ങള്‍ വര്‍ഷാവര്‍ഷം കടലെടുത്തു കൊണ്ടിരിക്കുകയാണ്.

നിലവിലുണ്ടായിരുന്ന പ്രതിരോധ ശേഷിയില്ലാത്ത കടല്‍ ഭിത്തി പാടെ തകര്‍ന്നിട്ട് വര്‍ഷങ്ങളോളമായി. മാത്രമല്ല ഈ കാലവര്‍ഷത്തില്‍ തുടക്കത്തില്‍ തന്നെ മിച്ചമുണ്ടായിരുന്ന ചില കല്ലുകളും സ്ഥലവും കടലെടുത്തു കഴിഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ പ്രദേശത്തുകാര്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ പല വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും നാളിതുവരെയായിട്ടും കടല്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുകയോ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല.

കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്നെ ചില വീടുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായി തകരുകയും പല വീടുകളിലെയും കക്കൂസ് ടാങ്ക് തുടങ്ങിയവയും കടലെടുത്ത് പോകുകയും കായ്ഫലമുള്ള ഒട്ടനവധി തെങ്ങുകള്‍ ഒലിച്ചു പോകുകയും ചെയ്തു. ഈ തീരപ്രദേശത്തുള്ള എല്ലാ വീടുകളിലെയും കിണറുകളില്‍ ഉപ്പുവെള്ളം കയറി ഉപയോഗ ശൂന്യമായി കഴിഞ്ഞു. ഇക്കാരണത്താല്‍ ഈ പ്രദേശത്തുള്ളവരുടെ ആരോഗ്യസ്ഥിതിയും വളരെ ദയനീയമാണ്. മിക്ക കിണറുകളിലും കോളീബാക്ടീരിയ കഴിഞ്ഞവര്‍ഷം ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.

ഇതു മൂലം കോളറ, മലമ്പനി, ഡെങ്കിപ്പനി തുടങ്ങിയ മാരക രോഗങ്ങള്‍ വരുമെന്ന ഭീതിയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ എത്രയും വേഗം പ്രശ്‌നപരിഹാരത്തിന് നടപടി വേണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍, കാസര്‍കോട് ഇറിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ്, കാസര്‍കോട് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ സപ്ലൈ ഓഫീസര്‍, കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കും നിവേദനത്തിന്റ കോപ്പികള്‍ കൈമാറി.

ചേരങ്കൈയില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്റെ നിവേദനം

ചേരങ്കൈയില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്റെ നിവേദനം

ചേരങ്കൈയില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്റെ നിവേദനം

Keywords: Kasaragod, Cherangai, Bacteria, District Collector, House, N A Nellikkunnu, MLA, Corporation, Irrigation, Village Officer, General Hospital, Salt Water, Well.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia