യുവാവിന് കുത്തേറ്റ സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
Nov 5, 2015, 10:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05/11/2015) യുവാവിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. പനയാല്‍ കോട്ടപ്പാറയിലെ അഹമ്മദിന്റെ മകന്‍ നിയാസിന്റെ പരാതിയില്‍ രത്‌നാകരന്‍, ശ്രീധരന്‍, കൃഷ്ണന്‍, അര്‍ഷാദ്, നിസാം, ആശിഖ്, സെമീര്‍ തുടങ്ങി പത്തോളം പേര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം കോട്ടപ്പാറയില്‍ വെച്ച് രത്‌നാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ മാരകായുധങ്ങളുമായി ആക്രമിച്ചതെന്ന് നിയാസ് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. സാരമായി പരിക്കേറ്റ നിയാസ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

Keywords: Kanhangad, Stabbed, Case, Kasaragod, Complaint, Injured, Stabbing: Case against 10