കാറില്‍ പോവുകയായിരുന്നയാളെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പിച്ച പ്രതി കസ്റ്റഡിയില്‍
Jan 17, 2017, 11:00 IST
കുമ്പള: (www.kasargodvartha.com 17/01/2017) കാറില്‍ പോവുകയായിരുന്നയാളെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുമ്പള പി.കെ നഗറിലെ ഖാലിദി (38)നെ കുത്തിപ്പരിക്കേല്‍പിച്ച കേസിലെ പ്രതി പി.കെ നഗറിലെ ഉസ്മാനെയാണ് കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച വൈകിട്ട് 4.15 മണിയോടെയാണ് ഖാലിദിനെ ഉസ്മാന്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഖാലിദ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kumbala, custody, Police, Stabbed, case, Stabbing case accused in police custody.