ഗള്‍ഫുകാരന്റെ പ്രതിശ്രുത വധുവിന്റെ അശ്ലീല വീഡിയോ കാണിച്ചതിന് കുത്തേറ്റ സംഭവം: പ്രതികള്‍ അറസ്റ്റില്‍
Jul 10, 2016, 12:00 IST
നീലേശ്വരം: (www.kasargodvartha.com 10.07.2016) ഗള്‍ഫുകാരന്‍ വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ ക്ലിപ്പ് കാണിച്ചുവെന്നാരോപിച്ച് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി റിനീഷി(30)നെ കഠാര കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ വെള്ളിക്കോത്ത് വീണച്ചേരിയിലെ വിജേഷ്, സഹോദരന്‍ വിശാഖ്, കാഞ്ഞങ്ങാട് കടപ്പുറത്തെ അജേഷ് എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. നീലേശ്വരം മാര്‍ക്കറ്റിലെ പി കെ ടവറിലെ ലോഡ്ജ് മുറിയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവമുണ്ടായത്. പള്ളയ്ക്കും തോളിനും കുത്തേറ്റ റിനീഷ് ഗുരുതരനിലയില്‍ മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലാണ്.
റിനീഷിന്റെ സുഹൃത്തും ഗള്‍ഫുകാരനുമായ വിജേഷിന്റെ പ്രതിശ്രുത വധുവിന്റെ അശ്ലീല വീഡിയോ തന്റെ കയ്യിലുണ്ടെന്ന് പറഞ്ഞ റിനീഷ് ഇത് വിജേഷിന് കാണിച്ചു കൊടുത്തതിന്റെ പേരില്‍ ലോഡ്ജ് മുറിയില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും റിനീഷിന് കുത്തേല്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ വധശ്രമത്തിനാണ് നീലേശ്വരം പോലീസ് കേസെടുത്തത്.
Keywords: Gulf, kasaragod, Assault, Women's-video, arrest, Accuse, Nileshwaram, Wedding, Police, Hosdurg, Rineesh, Bride, Vijesh,