കാലിയാ റഫീഖിന്റെ കൂട്ടാളി ഇര്‍ഫാനെ വെട്ടിയത് സ്‌കൂള്‍ ബസ് ഡ്രൈവറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം; പ്രതി വലയില്‍
Jul 25, 2015, 12:53 IST
ഉപ്പള: (www.kasargodvartha.com 25/07/2015) ഉപ്പള റെയില്‍വേ സ്റ്റേഷനടുത്ത് വെച്ച് കാലിയാ റഫീഖിന്റെ കൂട്ടാളി മണിമുണ്ടെയിലെ ഇര്‍ഫാനെ വെട്ടിയത് സ്‌കൂള്‍ ബസ് ഡ്രൈവറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. സ്‌കൂള്‍ ബസ് ഡ്രൈവര്‍ പോലീസ് വലയിലാണ്. വെള്ളിയാഴ്ച രാത്രി 9.45 മണിയോടെയാണ് ഇര്‍ഫാന് ഗുരുതരമായി വെട്ടേറ്റത്.
തലയ്ക്കും കാലിനും മറ്റും ഗുരുതരമായി വെട്ടേറ്റ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇര്‍ഫാനെ ശനിയാഴ്ച പുലര്‍ച്ചെ തന്നെ അടിയന്തിര ശസ്ത്രക്രിയയ്ക്ക വിധേയനാ്ക്കിയിരുന്നു. സംഭവത്തില്‍ ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ ഇര്‍ഫാന്റെ മൊഴി എടുത്ത ശേഷം മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്നാണ് മഞ്ചേശ്വരം പോലീസ് വ്യക്തമാക്കുന്നത്.
സംസാരിക്കാന്‍ കഴിയാത്തതിനാല്‍ വെള്ളിയാഴ്ച മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അപകട നില തരണം ചെയ്താല്‍ വൈകിട്ടോടെ മൊഴിയെടുത്ത ശേഷം കേസെടുക്കു മെന്നാണ് പോലീസ് പറയുന്നത്. സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഉപ്പള മണിമുണ്ടെയിലെ ബാബണ്ണ റഫീഖ് എന്നയാളാണ് പോലീസ് വലയിലായിട്ടുള്ളത്. റഫീഖിന്റെ ഭാര്യയെയും മക്കളെയും നേരത്തെ മുംബൈയില്‍ വെച്ച് കൊല്ലുമെന്ന് ഇര്‍ഫാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കവും നടന്നിരുന്നു.
ഇര്‍ഫാനെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ വെട്ടിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബാബണ്ണ റഫീഖിനൊപ്പം കൈക്കമ്പയിലെ ഓട്ടോ ഡ്രൈവര്‍ അഷ്ഫാഖും മറ്റു രണ്ടുപേരുമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Keywords: Uppala, Kasaragod, Kerala, Stabbed, Youth, Held, Custody, Stabbing case: 4 in police custody.
Advertisement:
തലയ്ക്കും കാലിനും മറ്റും ഗുരുതരമായി വെട്ടേറ്റ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇര്‍ഫാനെ ശനിയാഴ്ച പുലര്‍ച്ചെ തന്നെ അടിയന്തിര ശസ്ത്രക്രിയയ്ക്ക വിധേയനാ്ക്കിയിരുന്നു. സംഭവത്തില്‍ ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ ഇര്‍ഫാന്റെ മൊഴി എടുത്ത ശേഷം മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്നാണ് മഞ്ചേശ്വരം പോലീസ് വ്യക്തമാക്കുന്നത്.
സംസാരിക്കാന്‍ കഴിയാത്തതിനാല്‍ വെള്ളിയാഴ്ച മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അപകട നില തരണം ചെയ്താല്‍ വൈകിട്ടോടെ മൊഴിയെടുത്ത ശേഷം കേസെടുക്കു മെന്നാണ് പോലീസ് പറയുന്നത്. സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഉപ്പള മണിമുണ്ടെയിലെ ബാബണ്ണ റഫീഖ് എന്നയാളാണ് പോലീസ് വലയിലായിട്ടുള്ളത്. റഫീഖിന്റെ ഭാര്യയെയും മക്കളെയും നേരത്തെ മുംബൈയില്‍ വെച്ച് കൊല്ലുമെന്ന് ഇര്‍ഫാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കവും നടന്നിരുന്നു.
ഇര്‍ഫാനെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ വെട്ടിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബാബണ്ണ റഫീഖിനൊപ്പം കൈക്കമ്പയിലെ ഓട്ടോ ഡ്രൈവര്‍ അഷ്ഫാഖും മറ്റു രണ്ടുപേരുമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Related News:
നിരവധി കേസുകളില്‍ പ്രതിയായ യുവാവിന് വെട്ടേറ്റ് ഗുരുതരം