Rank | മലയാള സാഹിത്യം: ബിരുദാനന്തരബിരുദത്തില്‍ രണ്ടാം റാങ്ക് സിബിനയ്ക്ക്
Updated: Jun 18, 2024, 16:10 IST
പുകസ ജില്ലാ കൗണ്‍സില്‍ അംഗത്തിന്റെ മകളാണ്.
പള്ളിക്കര ഗ്രാമപഞ്ചായത് ഭരണസമിതി അംഗം ടി വി രാധികയാണ് മാതാവ്.
കഴിഞ്ഞ ദിവസമാണ് ഫലം പ്രഖ്യാപിച്ചത്.
പള്ളിക്കര: (KasargodVartha) കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ മലയാള സാഹിത്യം ബിരുദാനന്തരബിരുദത്തില്‍ രണ്ടാം റാങ്ക് പള്ളിക്കര പാക്കം സ്വദേശിനിയായ സിബിനയ്ക്ക് ലഭിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കൗണ്‍സില്‍ അംഗം കുഞ്ഞിക്കണ്ണന്‍ പാക്കത്തിന്റെയും - പള്ളിക്കര ഗ്രാമപഞ്ചായത് ഭരണസമിതി അംഗം ടി വി രാധികയുടെയും മകളാണ്. കഴിഞ്ഞ ദിവസമാണ് ഫലം പ്രഖ്യാപിച്ചത്.