city-gold-ad-for-blogger

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി എക്‌സലന്‍സി ടെസ്റ്റ് 29 ന്

കാസര്‍കോട്:  (www.kasargodvartha.com 08.01.2017) എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടൂ വീദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഒഫ്് ഇന്ത്യാ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മോഡല്‍ പരീക്ഷയായ എക്‌സലന്‍സി ടെസ്റ്റ് ജനുവരി 29 ന് സംസ്ഥാനത്തെ 1,000 കേന്ദ്രങ്ങളില്‍ നടക്കും. ജില്ലയില്‍ 50 കേന്ദ്രങ്ങളിലായി പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും.

ഇംഗ്ലീഷ്്, കണക്ക്, സോഷ്യല്‍ എന്നീ വിഷയങ്ങളിലാണ് പരീക്ഷ. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന പരീക്ഷ വൈകിട്ട് നാല് മണിക്ക് സമാപ്പിക്കും. തിരഞ്ഞെടുത്ത ട്യൂട്ടര്‍മാര്‍ ഓരോ കേന്ദ്രത്തിലും മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കും. ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജില്ലാ പ്രവര്‍ത്തക സമിതി കാര്യങ്ങള്‍ വിലയിരുത്തി.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി എക്‌സലന്‍സി ടെസ്റ്റ് 29 ന്


പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ബി. എസ്. അബ്ദുല്ല കുഞ്ഞി ഫൈസി  ഉദ്ഘാടനം ചെയ്തു.

അബ്്ദുര്‍ റഹ്് മാന്‍ സഖാഫി ചിപ്പാര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ശകീര്‍ എം.ടി.പി, ശിഹാബ് പാണത്തൂര്‍, അസീസ് സഖാഫി, ഹാരിസ് ഹിമമി സഖാഫി, അബ്ദുര്‍ റഹ്് മാന്‍ ഏരോല്‍, അബ്ദുര്‍ റഹ്് മാന്‍ സഖാഫി, കെ.എം. കളത്തൂര്‍ സംസാരിച്ചു.

സ്വാദിഖ് ആവളം സ്വാഗതം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9746129902,8547547668,9961789527.

Keywords:  kasaragod, SSLC, Result, Examination, Students, SSF,  SSLC excellency test on 29th

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia