city-gold-ad-for-blogger

എസ് എസ് എല്‍ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

കാസര്‍കോട്: (www.kasargodvartha.com 15.07.2017) എസ് എസ് എല്‍ സി, പ്ലസ് ടു വിജയികളെ പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ അനുമോദിച്ചു. പരിപാടി കാസര്‍കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സുഫൈജ ടീച്ചര്‍ ഉദ്്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.

ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലുള്ള ശുഷ്‌കാന്തിയോടൊപ്പം കുട്ടികളുടെ ശാരീരക മാനസിക സുരക്ഷിത്വം കൂടി ഉറപ്പ് വരുത്തുവാനും പി ടി എ ബദ്ധശ്രദ്ധരാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അത്തരം വിഷയങ്ങള്‍ കുട്ടികളുടെ പഠന കാര്യത്തില്‍ വലുതായി സ്വാധീനിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളുടെ പഠന നിലവാരം ഇന്നത്തെ രൂപത്തില്‍ മെച്ചപ്പെടാന്‍ പ്രധാനകാരണം അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ സക്രിയമായ ഇടപെടലുകളാണെന്നും സുഫൈജ ടീച്ചര്‍ പറഞ്ഞു.

എസ് എസ് എല്‍ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

വിജയികള്‍ക്ക് പട്‌ല യുഎഇ വലിയ ജമാഅത്ത് കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും സുഫൈജ ടീച്ചര്‍ യുഎഇ പട്‌ല ജമാഅത്ത് പ്രതിനിധികളായ അരമന മുഹമ്മദ്, ബക്കര്‍ മാസ്റ്റര്‍, എസ് എം സി ചെയര്‍മാന്‍ സി എച്ച് അബൂബക്കര്‍, പിടിഎ വൈസ് പ്രസിഡന്റ് അബൂബക്കര്‍ പുളിക്കൂര്‍ എന്നിവര്‍ വിതരണം ചെയ്തു.

കഴിഞ്ഞ വര്‍ഷത്തെ 8, 9 ക്ലാസ്സുകളില്‍ മലയാളം, ഇംഗ്ലീഷ് ബാച്ചുകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെയും ചടങ്ങില്‍ ആദരിച്ചു. എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് നേടിയ മുഹമ്മദ് അഷിഖ്, മറിയം ഹിഫ എന്നിവര്‍ക്ക് എക്‌സലന്‍സ് സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും നല്‍കി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ഷരീഫ് മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ എം എ മജീദ്, എസ് അസ്ലം മാവില സംസാരിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപകന്‍ ബൈജു മാസ്റ്റര്‍ സ്വാഗതവും പ്രീത ടീച്ചര്‍ നന്ദിയും പറഞ്ഞു.

Keywords:  Kerala, kasaragod, SSLC, plus-two, news, Felicitation, Programme, Patla, SSLC, Plus Two winners felicitated 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia