എസ്.എസ്.എല്‍.സി ഫൗണ്ടേഷന്‍ കോഴ്‌സ് 23ന് തുടങ്ങും
May 22, 2012, 12:30 IST
തളങ്കര: യംഗ്‌മെന്‍സ് കണ്ടത്തിലിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫൗണ്ടേഷന്‍ കോഴ്‌സിന് 23ന് തുടക്കമാകും. അധ്യായന വര്‍ഷാരംഭത്തില്‍ നടത്തി പഠനം ആയാസകരമാക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ഭാഷാവിഷയങ്ങള്‍, സോഷ്യല്‍ സയന്‍സ്, സയന്‍സ്, ഗണിതം തുടങ്ങിയ പഠന വിഷയങ്ങളുടെ അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിക്കുക വഴി വിദ്യാര്‍ത്ഥികളെ പാഠ്യവിഷയങ്ങളില്‍ താല്‍പര്യമുണ്ടാക്കുക എന്നതാണ് പ്രവര്‍ത്തന രീതി. ചൊവ്വാഴ്ച മുതല്‍ അഞ്ച് ദിവസങ്ങളിലായി വൈകുന്നേരം മൂന്നു മണി മുതല്‍ കണ്ടത്തില്‍ ഹിദായത്ത് സിബ്‌യാന്‍ മദ്‌റസയില്‍ വെച്ച് നടത്തപ്പെടുന്ന പഠന ക്യാമ്പ് മുനിസിപ്പില്‍ ചെയര്‍മാന്‍ ടി. ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്യും.
Keywords: Thalangara, Kasaragod, SSLC, Course