എസ്.എസ്.എഫ്. ഉദുമ ഡിവിഷന്‍ നേതൃസഭ 17 ന്
Mar 6, 2013, 17:47 IST
ഉദുമ: എസ്.എസ്.എഫ്. ഉദുമ ഡിവിഷന്‍ നേതൃസഭ 17 ന് നടക്കും. എസ്.എസ്.എഫിന്റെ 40-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് നേതൃസഭ സംഘടിപ്പിക്കുന്നത്. ചെമ്മനാട് സുന്നി സെന്ററില്‍ നടക്കുന്ന നേതൃസഭയില്‍ ഏഴ് സെക്ടറുകളിലെ ഭാരവാഹികള്‍ സംബന്ധിക്കും.
മാക്കോട് ദാറുല്‍ ഇഹ്‌സാനില്‍ ചേര്‍ന്ന യോഗത്തില്‍ ശാഹ്‌നവാസ് മദനി അധ്യക്ഷത വഹിച്ചു. ആബിദ് സഖാഫി, അഷ്‌റഫ് സഖാഫി, കബീര്‍ സഖാഫി, അബ്ദുര്‍ റഹ്മാന്‍ ഏരോല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷക്കീര്‍ കുണിയ സ്വാഗതവും, ഖലീല്‍ മാക്കോട് നന്ദിയും പറഞ്ഞു.
Keywords: SSF, Uduma, Division, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.