city-gold-ad-for-blogger

എസ്‌ എസ്‌ എഫ്‌ സംസ്ഥാന സാഹിത്യോത്സവ്‌ സന്ദേശ പ്രയാണത്തിന്‌ ആവേശകരമായ തുടക്കം

കാസര്‍കോട്: (www.kasargodvartha.com 02.09.2014) എസ്‌ എസ്‌ എഫ്‌ സംസ്ഥാന സാഹിത്യോത്സവിന്‌ ആഥിത്യം അരുളുന്ന മഞ്ചേശ്വരവും പരിസരവും പ്രവര്‍ത്തകരില്‍ ആവേശം ചൊരിഞ്ഞ്‌ എസ്‌ എസ്‌ എഫ്‌ മഞ്ചേശ്വരം ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക്‌ പ്രൗഢ തുടക്കും.

ഷിറിയ മഖാം സിയാറത്തോടെ ആരംഭിച്ച സന്ദേശ പ്രയാണം എസ്‌ വൈ എസ്‌ ജില്ലാ ഉപാധ്യക്ഷന്‍ പാത്തൂര്‍ മുഹമ്മദ്‌ സഖാഫി ജാഥ ലീഡര്‍ ഡിവിഷന്‍ പ്രസിഡന്റ്‌ അബ്‌ദുല്‍ ജബ്ബാര്‍ സഖാഫിക്ക്‌ പതാക കൈമാറി ഉദ്‌ഘാടനം ചെയ്‌തു. എസ്‌ എസ്‌ എഫ്‌ ജില്ലാ ഉപാധ്യക്ഷന്‍ അബ്‌ദുർ റഹീം സഖാഫി ചിപ്പാര്‍, സ്വാദിഖ്‌ ആവളം,യൂസുഫ്‌ സഖാഫി കണിയാല, അലീ സഅദി ധര്‍മനഗര്‍, ഇഖ്‌ബാള്‍ പൊയ്യത്തബയല്‍, മൂസ സഖാഫി പൈവളികെ, റഹീം കോളിയൂര്‍, ശാഹുല്‍ ഹമീദ്‌ അഹ്‌സനി കടമ്പര്‍
മജീദ്‌ സഅദി സുബൈയ്യകട്ടെ, യൂസുഫ്‌ സഖാഫി കണിയാല, ആരിഫ്‌ മച്ചംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ പര്യടനത്തിന്‌ ശേഷം ആദ്യ ദിനം ആനക്കല്ലില്‍ സമാപിച്ചു. ബുധനാഴ്ച പാത്തൂര്‍ സി. എം. നഗറില്‍ നിന്ന്‌ ആരംഭിച്ച്‌ മച്ചംപാടിയില്‍ സമാപിക്കും. വ്യാഴാഴ്ച മള്‌ഹറില്‍ നിന്ന് ആരംഭിച്ച്‌ ഉപ്പളയില്‍ പ്രകടനത്തോടെ സമാപിക്കും.

എസ്‌ എസ്‌ എഫ്‌ സംസ്ഥാന സാഹിത്യോത്സവ്‌ സന്ദേശ പ്രയാണത്തിന്‌ ആവേശകരമായ തുടക്കം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia