city-gold-ad-for-blogger

എസ്.എസ്.എഫ് സംസ്ഥാ­ന ക­മ്മി­റ്റി ഭാ­ര­വാ­ഹികള്‍

എസ്.എസ്.എഫ്  സംസ്ഥാ­ന ക­മ്മി­റ്റി ഭാ­ര­വാ­ഹികള്‍
Jaleel Saqafi
എസ്.എസ്.എഫ്  സംസ്ഥാ­ന ക­മ്മി­റ്റി ഭാ­ര­വാ­ഹികള്‍
Kalam Mavoor
തലശേരി: എസ്.എസ്.എഫ് പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി അബ്ദുല്‍ ജലീല്‍ സഖാഫിയെയും ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ കലാം മാവൂരിനേയും ട്രഷററായി വി. പി.എം ഇസ്ഹാഖിനേയും തെരെഞ്ഞെടുത്തു. തലശേരിയില്‍ നടന്നു വരുന്ന എസ്.എസ്.എഫ് സംസ്ഥാന പ്രതിനിധി സമ്മേളനമാണ് 2013-14 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

മറ്റു ഭാരവാഹികള്‍: എന്‍.വി അബ്ദുര്‍ റസാഖ് സഖാഫി (വൈസ് പ്രസി), പി.എ. മുഹമ്മദ് ഫാറൂഖ് നഈമി (ഡെ.പ്രസി), അബ്ദുര്‍ റഷീദ് സഖാഫി കുറ്റിയാടി (അസി. പ്രസി), ഉമര്‍ ഓങ്ങല്ലൂര്‍ (ജോ.സെക്ര), എം. അബ്ദുല്‍ മജീദ് അരയല്ലൂര്‍(ഡെ.സെക്ര), റഷീദ് നരിക്കോട് (അസി.സെക്ര), കെ.ഐ. ബഷീര്‍ (അസോസിയേറ്റ് സെക്രട്ടറി), എ.എ. റഹീം (കാമ്പസ് സെക്രട്ടറി).

കാസര്‍കോട് ജില്ലയില്‍ നിന്നും മൂസ സഖാഫി കളത്തൂരിനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, സി.എന്‍ ജാഫര്‍ സ്വാദിഖ് എന്നിവരെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തിട്ടുണ്ട്.

പതിനായിരം ഐ.റ്റീം അംഗങ്ങള്‍ അണി നിരക്കുന്ന റാലിയോടെ ഞായറാഴ്ച വൈകിട്ട് സമ്മേളനം സമാപിക്കും. എസ്.എസ്.എഫ് നാല്‍പതാം വാര്‍ഷിക കര്‍മ പദ്ധതികള്‍ക്ക് സമ്മേളനം അന്തിമ രൂപം നല്‍കി. സ്വാദിഖ് സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദ് പറവൂര്‍, വണ്ടൂര്‍ അബ്ദുര്‍ റഹ്മാന്‍ ഫൈസി, സ്വാദിഖ് വെളിമുക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: SSF, Office bearers, State, Elected, Thalassery, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia