എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍
Jan 19, 2013, 16:42 IST
![]() |
Jaleel Saqafi |
![]() |
Kalam Mavoor |
മറ്റു ഭാരവാഹികള്‍: എന്‍.വി അബ്ദുര്‍ റസാഖ് സഖാഫി (വൈസ് പ്രസി), പി.എ. മുഹമ്മദ് ഫാറൂഖ് നഈമി (ഡെ.പ്രസി), അബ്ദുര്‍ റഷീദ് സഖാഫി കുറ്റിയാടി (അസി. പ്രസി), ഉമര്‍ ഓങ്ങല്ലൂര്‍ (ജോ.സെക്ര), എം. അബ്ദുല്‍ മജീദ് അരയല്ലൂര്‍(ഡെ.സെക്ര), റഷീദ് നരിക്കോട് (അസി.സെക്ര), കെ.ഐ. ബഷീര്‍ (അസോസിയേറ്റ് സെക്രട്ടറി), എ.എ. റഹീം (കാമ്പസ് സെക്രട്ടറി).
കാസര്‍കോട് ജില്ലയില്‍ നിന്നും മൂസ സഖാഫി കളത്തൂരിനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, സി.എന്‍ ജാഫര്‍ സ്വാദിഖ് എന്നിവരെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തിട്ടുണ്ട്.
പതിനായിരം ഐ.റ്റീം അംഗങ്ങള്‍ അണി നിരക്കുന്ന റാലിയോടെ ഞായറാഴ്ച വൈകിട്ട് സമ്മേളനം സമാപിക്കും. എസ്.എസ്.എഫ് നാല്‍പതാം വാര്‍ഷിക കര്‍മ പദ്ധതികള്‍ക്ക് സമ്മേളനം അന്തിമ രൂപം നല്‍കി. സ്വാദിഖ് സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദ് പറവൂര്‍, വണ്ടൂര്‍ അബ്ദുര്‍ റഹ്മാന്‍ ഫൈസി, സ്വാദിഖ് വെളിമുക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: SSF, Office bearers, State, Elected, Thalassery, Kasaragod, Kerala, Malayalam news