SSF സംസ്ഥാന സമ്മേളനം: ഒരു കുമ്പിള്‍ പഞ്ചസാര ശേഖരണത്തിന് തുടക്കമായി
Mar 22, 2013, 19:05 IST
ജില്ലയില്‍ 350 ലേറെ യൂണിറ്റുകളില്‍ നിന്ന് 37 സെക്ടറുകളിലൂടെയാണ് പഞ്ചസാര ശേഖരിക്കുന്നത്. തുടര്‍ന്ന് ആറ് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഇവ സമാഹരിച്ച് സമ്മേളന ചിലവിലേക്ക് വിഭവമായി ഉപയോഗിക്കും. പഞ്ചസാര ശേഖരണത്തിന് ഐ.ടീം അംഗങ്ങള്‍ നേതൃത്വം നല്‍കും.
ഇതു സംബന്ധിച്ച് ജില്ലാ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. റഫീഖ് സഖാഫി സി.എം., ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍, ഫാറൂഖ് കുബണൂര്‍, സിദ്ദീഖ് പൂത്തപ്പലം പ്രസംഗിച്ചു. ജാഫര്‍ സി.എന്‍ സ്വാഗതം പറഞ്ഞു.
Keywords: SSF, State conference, Sugar, Collection, Home, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News