city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ് എസ് എഫ് സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സിന് കാസര്‍കോട്ട് തുടക്കം

കാസര്‍കോട്: (www.kasargodvartha.com 14.11.2018) മുത്ത് നബി ജീവിതവും ദര്‍ശനവും എന്ന പ്രമേയത്തില്‍ ആചരിക്കുന്ന മീലാദ് ക്യാമ്പെയിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സീറത്തുന്നബി അക്കാദമിക്ക് കോണ്‍ഫറന്‍സിന് കൊടി ഉയര്‍ന്നു. തളങ്കര മാലിക്ദീനാര്‍, എം എ ഉസ്താദ്, മുഹിമ്മാത്ത് അഹ്ദല്‍, പൊസോട്ട് തങ്ങള്‍ തുടങ്ങിയ മഖാം സിയാറത്തുകള്‍ക്ക് ശേഷം നാഗരിയിലെത്തിച്ച പതാക സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉയര്‍ത്തി.
എസ് എസ് എഫ് സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സിന് കാസര്‍കോട്ട് തുടക്കം

അക്കാദമിക്ക് കോണ്‍ഫറന്‍സ് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ടൗണ്‍ ഹാളില്‍ ഫാറൂഖ് നഈമി അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്റാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തുമുള്ള വ്യത്യസ്ത യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ത്ഥികളും ഗവേഷകരും സമര്‍പ്പിച്ച ഇരുന്നൂറോളം പ്രബന്ധങ്ങളില്‍ നിന്ന് തിരഞ്ഞെരടുത്ത പ്രബന്ധങ്ങളാണ് സമ്മേളനത്തില്‍ അവതാരിപ്പിക്കപ്പെടുക.

മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, എന്‍ എം സ്വാദിഖ് സഖാഫി, എന്‍ വി അബ്ദുര്‍ റസാഖ് സഖാഫി, ഫൈസല്‍ അഹ്സനി ഉളിയില്‍, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, ഡോ. അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, ഡോ. മുഹമ്മദ് അസ്ഹരി, ഡോ. ഫൈസല്‍ അഹ്സനി രണ്ടത്താണി, അബ്ദുല്‍ ബഷീര്‍ സഖാഫി പിലാക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കും. രജിസ്ട്രേഷന്‍ വഴി തിരഞ്ഞെടുത്ത ആയിരം പ്രധിനിതികള്‍ സംബന്ധിക്കും.

വൈകിട്ട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് താജി ശരീഅ അലിക്കുഞ്ഞി ഉസ്താദ് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം മനദ്ഹുറസൂല്‍ പ്രഭാഷണം നടത്തും.
അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുര്‍ റഷീദ് നരിക്കോട്, റാഷിദ് ബുഖാരി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, മൂസ സഖാഫി കളത്തൂര്‍, സി.പി ഉബൈദുല്ല സഖാഫി, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, എം.ടി ശിഹാബുദ്ദീന്‍ സഖാഫി, അഷ്റഫ് സഅദി ആരിക്കാടി, സ്വലാഹുദ്ദീന്‍ അയ്യൂബി, ജമാല്‍ സഖാഫി ആദൂര്‍ തുടങ്ങി മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
പരിപാടിയുടെ ഭാഗമായി വിപുലമായ പുസ്തക മേളയും നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: SSF Seerathunabi Academic Conference started, SSF, Kasaragod, News, Meelad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia