ഇശലിന്റെ മൂന്നാം പെരുന്നാളൊരുക്കി ജില്ലയില്‍ രണ്ടാം ഘട്ട സാഹിത്യോത്സവുകള്‍ പൂര്‍ണമായി
Aug 11, 2014, 09:35 IST
കാസര്‍കോട്: (www.kasargodvartha.com 11.08.2014) 21-ാമത് എസ്.എസ്.എഫ് സാഹിത്യോത്സവിന്റെ രണ്ടാം ഘട്ട മത്സരങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. 400 ഓളം യൂണിറ്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത പ്രതിഭകളാണ് സെക്ടര്‍ സാഹിത്യോത്സവില്‍ മാറ്റുരക്കാനെത്തിയത്.
സബ്ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 70ലധികം ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍. രാത്രി വളരെ വൈകുന്നത് വരെയും നീണ്ടു നില്‍ക്കുന്നതായിരുന്നു പല സെക്ടര്‍ മത്സരങ്ങളും. മദ്ഹ് ഗാനം, ഭക്തിഗാനം, മാപ്പിളപ്പാട്ട്, കഥ പറയല്‍, മൗലീദ് പാരായണം, സംഘഗാനം, ബുര്‍ദ ആലാപനം തുടങ്ങിയ മത്സരങ്ങള്‍ ആസ്വാദകര്‍ക്ക് പുതിയ അനുഭൂതികള്‍ പകരുന്നതായിരുന്നു. വിദ്യാര്‍ത്ഥികളുടെ പാഠ്യ, പാഠ്യേതര വിഷയങ്ങള്‍ക്ക് സഹായകരമാകുന്നതായിരുന്നു മത്സരങ്ങളേറെയും. ലാംഗേ്വജ് ഗെയിം, സ്‌പോട്ട് മാഗസിന്‍, കഥാരചന, കവിതാരചന, പോസ്റ്റര്‍ ഡിസൈനിംഗ് തുടങ്ങിയ രചനാ മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി.
വിദ്യാനഗറില്‍ നടന്ന സിവില്‍ സ്‌റ്റേഷന്‍ സെക്ടര്‍ സാഹിത്യോത്സവില്‍ എര്‍മാളം, കല്ലക്കട്ട, റഹ്മാനിയ നഗര്‍ യൂണിറ്റുകള്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പെര്‍മുദെയില്‍ നടന്ന അംഗഡിമുഗര്‍ സെക്ടര്‍ സാഹിത്യോത്സവില്‍ ചള്ളങ്കയം, കളത്തൂര്‍, രിഫായി നഗര്‍ യൂണിറ്റുകളും ബള്ളൂരില്‍ നടന്ന മൊഗ്രാല്‍പുത്തൂര്‍ സാഹിത്യോത്സവില്‍ ബള്ളൂര്‍, കുന്നില്‍, മജല്‍ യൂണിറ്റും കെദുമ്പാടിയില്‍ നടന്ന കടമ്പാര്‍ സെക്ടര്‍ സാഹിത്യോത്സവില്‍ കെദുമ്പാടി, പാപില, മുടിമാര്‍ യൂണിറ്റും മഞ്ചേശ്വരം സെക്ടറില്‍ പൊസോട്ട്, ഇര്‍ശാദ് നഗര്‍, ബെജ്ജ യൂണിറ്റും പൈവളിഗെ സെക്ടറില്‍ ചിപ്പാര്‍, ചേവാര്‍, കായര്‍കട്ട യൂണിറ്റും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
സാഹിത്യോത്സവ് പരിശീലന ഡിവിഡി പുറത്തിറങ്ങി
കാസര്‍കോട്: സാഹിത്യോത്സവ് പ്രതിഭകള്‍ക്ക് പരിശീലനത്തിനായി സംസ്ഥാന കമ്മിറ്റി പുറത്തിക്കയ പ്രത്യേക ഡിവിഡി ജില്ലാ ഓഫീസില്‍ ലഭ്യമാണ്. പ്രമുഖ മാപ്പിള കലാകരാന്മാരായ ഫിറോസ് ബാബു, ഒ.എം കരുവാരക്കുണ്ട്, കോയ കാപ്പാട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡി.വി.ഡി സംവിധാനിച്ചിട്ടുള്ളത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, SSF, Sahithyolsav, Kerala, Winner, DVD.
Advertisement: