city-gold-ad-for-blogger

പ്രൊഫ.എം എ റഹ്‌മാന് എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ്

കോഴിക്കോട്: (www.kasargodvartha.com 26/08/2015) എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് അവാര്‍ഡിന് പ്രമുഖ എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രൊഫ. എം എ റഹ്‌മാന്‍ അര്‍ഹനായി. സംസ്ഥാന സാഹിത്യോത്സവിനോടനുബന്ധിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയാണ് ഓരോ വര്‍ഷവും അവാര്‍ഡ് നല്‍കുന്നത്.

33,333 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. തോപ്പില്‍ മീരാന്‍, കാസിം ഇരിക്കൂര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, എസ് ശറഫുദ്ദീന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അനന്യമായ സര്‍ഗ ശേഷി സാമൂഹിക ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് എം എ റഹ്‌മാനെ ശ്രദ്ധേയനാക്കുന്നതെന്ന് ജൂറി ചെയര്‍മാന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ പറഞ്ഞു.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഭീകരത പുറം ലോകത്തെ അറിയിച്ച ഡോക്യുമെന്ററിയായ 'അരജീവിതങ്ങള്‍ക്കൊരു സ്വര്‍ഗം' എടുത്തു പറയേണ്ട സര്‍ഗ സംഭാവനയാണ്. 1987 ലെ ദേശീയ അവാര്‍ഡ് നേടിയ ഡോക്യുമെന്ററി കോവിലന്‍ എന്റെ അച്ഛന്‍ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കാല്‍വെപ്പുകളാണ്. കാലിക്കറ്റ് സര്‍വകലാശാല അവാര്‍ഡ് (തളനോവല്‍), മാമന്‍ മാപ്പിള അവാര്‍ഡ് (മഹല്ല്- നോവല്‍) എന്നീ പുരസ്‌കാരങ്ങള്‍ റഹ്മാന് ലഭിച്ചിട്ടുണ്ട്.

ബഷീര്‍ കാലം സ്വത്വം ദേശം, ചാലിയാര്‍ ചില അതിജീവന പാഠങ്ങള്‍ എന്നീ സാമൂഹിക പ്രാധാന്യമുള്ള സമാഹാരങ്ങളുടെ എഡിറ്റിംഗും എം.എ.റഹ്മാന്‍ നിര്‍വഹിച്ചിട്ടുണ്ട്. എം ടിയുടെ കുമരനെല്ലൂരിലെ കുളങ്ങള്‍ , ഇശല്‍ ഗ്രാമം വിളിക്കുന്നു എന്നിവയടക്കം പതിനാല് ഡോക്യുമെന്ററികള്‍ സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ആഗസ്ത് 28 ന് കാരന്തൂര്‍ മര്‍കസില്‍ നടക്കുന്ന സംസ്ഥാന സാഹിത്യോത്സവ് ഉദ്ഘാടന വേദിയില്‍ വെച്ച് പ്രമുഖ എഴുത്തുകാരന്‍ ശരണ കുമാര്‍ ലിംബാളെ അവാര്‍ഡ് സമ്മാനിക്കുമെന്ന് എസ് ശറഫുദ്ദീന്‍ പറഞ്ഞു.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia