city-gold-ad-for-blogger

എസ്എസ്എഫ് സംസ്ഥാന സാഹിത്യോത്സവ്: പന്തലുകളുടെ നിര്‍മാണം തുടങ്ങി

മഞ്ചേശ്വരം: (www.kasargodvartha.com 25.08.2014) മള്ഹര്‍ ക്യാമ്പസില്‍ സെപ്റ്റംബര്‍ അഞ്ച്, ആറ് തീയ്യതികളില്‍ നടക്കുന്ന എസ്എസ്എഫ് 21-ാമത് സംസ്ഥാന സാഹിത്യോത്സവിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. നാല് പ്രധാന വേദികളുടെ വിശാല പന്തലിന്റെ നിര്‍മാണ പ്രവൃത്തികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു.

പന്തല്‍ കാല്‍നാട്ടല്‍ കര്‍മം  ദക്ഷിണ കന്നട വഖഫ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഹാജി എസ്.എം. റഷീദ് നിര്‍വഹിച്ചു. അബ്ദുല്‍ അസീസ് തങ്ങള്‍ എരുമാട് പ്രാര്‍ത്ഥന നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് നസീര്‍ ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സി. അബ്്ദുല്ല മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ മദനി, കരീം തളങ്കര, മുഹമ്മദ് സഖാഫി പാത്തൂര്‍, മൂസല്‍ മദനി തലക്കി, എം.പി. അബ്ദുല്‍ ഫാസി നെക്രാജെ, കന്തല്‍ സൂഫി മദനി, ഉസ്മാന്‍ ഹാജി പൊസോട്ട്, മുഹമ്മദ് സഖാഫി തോക്കെ, സിദ്ദീഖ് സഖാഫി ആവളം, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്നു, ഇത്തിഹാദ് മുഹമ്മദ് ഹാജി, സിദ്ദീഖ് പൂത്തപ്പലം, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹസന്‍ കുഞ്ഞി മള്ഹര്‍, മുഹമ്മദ് ടിപ്പുനഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

രണ്ട് ദിവസത്തെ സാഹിത്യോത്സവില്‍ സംസ്ഥനത്തെ 14 ജില്ലകള്‍ക്ക് പുറമെ നീലഗിരി, ലക്ഷദ്വീപ്  തുടങ്ങളിയ ഇടങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും.

അതേസമയം പള്ളത്തൂരില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ജില്ലാ സാഹിത്യോത്സവില്‍ തുടര്‍ച്ചയായ നാലാം തവണയും കാസര്‍കോട് ഡിവിഷന്‍ ജേതാക്കളായി. ഉദുമ ഡിവിഷന്‍ രണ്ടാം സ്ഥാനവും മഞ്ചേശ്വരം ഡിവിഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വൈകിട്ട് നടന്ന മസാപന സംഗമം സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് നടത്തി വരുന്ന സാമൂഹിക - സാംസ്‌കാരിക ഇടപെടലുകള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ചാമ്പ്യന്മാരായ കാസര്‍കോട് ഡിവിഷന്‍ എസ്‌വൈഎസ് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളില്‍ ഷഹീന്‍ ഉദുമ, ഹുസൈന്‍ തൃക്കരിപ്പൂര്‍, റാഷിദ് കുണ്ടംകുഴി, അബ്ദുര്‍ റഹ്മാന്‍ ഉദുമ, ഷാനിര്‍ കാസര്‍കോട്  വ്യക്തിഗത പ്രതിഭകളായി. എസ്എസ്എഫ് മഞ്ചേശ്വരം ഡിവിഷനിലെ ക്യാമ്പസ് വിഭാഗം മത്സരാര്‍ത്ഥി മുഹമ്മദ് അഫസീര്‍ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എസ്എസ്എഫ് സംസ്ഥാന സാഹിത്യോത്സവ്: പന്തലുകളുടെ നിര്‍മാണം തുടങ്ങി

Keywords : Manjeshwaram, SSF, Sahithyolsav, Kasaragod, Kerala, Stage. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia