city-gold-ad-for-blogger

വാട്ട്‌സ് ആപ്പില്‍ കലാമത്സരങ്ങളുമായി എസ്.എസ്.എഫ് ചരിത്രം കുറിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 05.08.2014) വാട്ട്‌സ് ആപ്പില്‍ ചരിത്രം കുറിക്കുകയാണ് ബദിയഡുക്കയിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍. നവമാധ്യമ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം രചിച്ച വാട്ട്‌സ് ആപ്പില്‍ ആദ്യമായി കലാമത്സരങ്ങള്‍ സംഘടിപ്പിച്ചാണ് എസ്.എസ്.എഫ് ബദിയഡുക്ക സെക്ടര്‍ ഭാരവാഹികളും പ്രവര്‍ത്തകരും പുതുചരിത്രം കുറിക്കുന്നത്.

എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന്റെ ഭാഗമായി ബദിയഡുക്ക സെക്ടറിലെ സാഹിത്യോത്സവ് മത്സര പരിപാടിയാണ് സ്റ്റേജുകള്‍ക്ക് പുറമെ വാട്ട്‌സ് ആപ്പിലൂടെയും അരങ്ങേറുന്നത്. സാഹിത്യോത്സവിന് പുതിയ മാനം നല്‍കുന്നതിന് പിന്നില്‍ ഓണ്‍ലൈനിലൂടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും കാലങ്ങളായി നേതൃത്വം നല്‍കുന്ന വിദഗ്ധ സംഘമാണ്.

സാബിത്ത് ബദിയഡുക്ക, സത്താര്‍ കോരിക്കാര്‍, ഖാദര്‍, അമീര്‍ ഹസന്‍, ഇഖ്ബാല്‍ ആലങ്കോട് തുടങ്ങിയ അഞ്ചംഗ കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് ഓണ്‍ലൈന്‍ സാഹിത്യോത്സവ് വാട്ട്‌സ് ആപ്പിലൂടെ നടക്കുന്നത്. ടീം റെഡ്, ടീം വൈറ്റ്, ടീം ബ്ലൂ, ടീം യെല്ലൊ, ടീം ബ്ലാക്ക് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായാണ് മത്സരം. ടീം നായകരും അസിസ്റ്റന്റുമാരുമാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

പാട്ട്, ക്വിസ്, സൂറത്ത് ഗസ്സ്, കാപ്ച്വറിംഗ്, കവിത, ചെറുകഥ, ഫോട്ടോഗ്രാഫി, സ്‌ക്രാപ്, ജീവിതാനുഭവം, അനൗണ്‍സ്‌മെന്റ്, സ്പീച്ച് തുടങ്ങിയവയാണ് മത്സരയിനങ്ങള്‍. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ കണ്‍ട്രോള്‍ ബോര്‍ഡിലെ അംഗങ്ങളുടെ വാട്ട്‌സ് ആപ്പില്‍ ഓരോ ഐറ്റങ്ങളും അയക്കുകയാണ് മത്സരത്തിന്റെ രീതി. ഇത്തരത്തില്‍ അയക്കുന്നവ പിന്നീട് ഇവരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ സെന്റ് ചെയ്യും. പിന്നീട് ഗ്രൂപ്പിലുള്ള ഒരു പാനലായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. വിജയികള്‍ക്ക് ഉഗ്രന്‍ സമ്മാനങ്ങളും സംഘാടകര്‍ വാദ്ഗാദം ചെയ്യുന്നു.

ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ്, എട്ട്, 13,14,15,18,19,20,21 തീയ്യതികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.  ടീം റെഡ്: അന്‍വര്‍ നീര്‍ച്ചാല്‍, നിസാം കോരിക്കാര്‍, ടീം വൈറ്റ്: മുഹമ്മദ്, സിയാദ് ചെടേക്കാല്‍, ടീം ബ്ലൂ: ഹൈദര്‍ അലി, നയീം കോരിക്കാര്‍, ടീം യെല്ലൊ: സിയാദ് പെര്‍ഡാല, കബീര്‍ ഹിമമി, ടീം ബ്ലാക്ക്: അബ്ദുര്‍ റഹ്മാന്‍, ഹമീദലി മാവിനക്കട്ട എന്നിവരാണ് ഗ്രൂപ്പുകളെ നയിക്കുന്നത്.

ഏതായാലും വാട്ട്‌സ് ആപ്പിലും ഒരു മത്സരത്തിന്റെ സാധ്യതയും അതിനുള്ള വാതായനങ്ങളും തുറക്കുകയാണ് എസ്.എസ്.എഫ് പ്രവര്‍ത്തകര്‍.

നിസാം കന്യപ്പാടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വാട്ട്‌സ് ആപ്പില്‍ കലാമത്സരങ്ങളുമായി എസ്.എസ്.എഫ് ചരിത്രം കുറിക്കുന്നു

Also Read: 
ഇസ്രായേലി പെണ്‍ സൈനീകര്‍ക്ക് സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഗാര്‍ണീയര്‍ കെയര്‍ പാക്കേജുകള്‍
Keywords : Kasaragod, SSF, Sahithyolsav, Programme, Kerala, Badiyadukka, Whatsapp. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia