city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ്: കാസര്‍കോട് ഡിവിഷന്‍ വീണ്ടും ജേതാക്കള്‍

മഞ്ചേശ്വരം: (www.kasargodvartha.com 23/08/2015) സ്പതഭാഷകള്‍ സംഗമം തീര്‍ക്കുന്ന തുളുനാടന്‍ ഇശല്‍ മണ്ണിന് ധാര്‍മിക കലയുടെ പുതിയ ഈണവും താളവും പകര്‍ന്ന് 22-ാമത് ജില്ലാ സാഹിത്യോത്സവിന് ആവേശോജ്ജ്വല സമാപനം. മാപ്പിള കലകളുടെ പാരമ്പര്യ തനിമയും സാംസ്‌കാരിക സാമ്രാജ്യത്വത്തിനെതിരെ ധാര്‍മിക രോഷവും ജ്വലിക്കുന്ന നാക്കും തൂലികയുമായി കൊച്ചു പ്രതിഭകള്‍ സദസിനെ കയ്യിലെടുത്തു.

ജില്ലയിലെ ആറ് ഡിവിഷനുകളില്‍ നിന്നായി ആയിരത്തോളം മത്സാര്‍ത്ഥികളാണ് രണ്ട് ദിനങ്ങളിലായി നടന്ന കുമ്പള ശാന്തിപ്പള്ളയിലെത്തിയത്. മത്സരത്തില്‍ കാസര്‍കോട് ഡിവിഷന്‍ തുടര്‍ച്ചയായ അഞ്ചാമതും ഒന്നാം സ്ഥാനം സ്വന്തമാക്കി. ഉദുമ ഡിവിഷന്‍ രണ്ടും ബദിഡഡുക്ക ഡിവിഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാസര്‍കോട് ഡിവിഷനിലെ അമാന്‍ കുന്നില്‍ കലാ പ്രതിഭയായി.

സമാപന സംഗമം എസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം പ്രാര്‍ത്ഥന നടത്തി. ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ ഹൈദ്രൂസി, റഫീഖ് സഅദി ദേലമ്പാടി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മുഹമ്മദ് സഖാഫി പാത്തൂര്‍, സഖാഫി മണ്ടമ, ഗുണാജെ ഇബ്രാഹിം ദാരിമി, മൂസ സഖാഫി കളത്തൂര്‍, അബ്ദുര്‍ റഹ് മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി, സിദ്ദീഖ് സഖാഫി ആവളം, കന്തല്‍ സൂപ്പി, സൈനി, ദുബൈ സിറാജ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, ബശീര്‍ പുളിക്കൂര്‍, മുനീര്‍ അഹ്ദല്‍ തങ്ങള്‍, സിദ്ദീഖ് പി.കെ നഗര്‍ വിജയികള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു.

പത്ത് വേദികളിലായി 102 ഇനങ്ങളില്‍ ആയിരത്തോളം പേരാണ് മത്സരത്തില്‍ മാറ്റുരച്ചത്. ഓഗസ്റ്റ് 28,29 ന് കോഴിക്കോട് മര്‍കസില്‍ നടക്കുന്ന സംസ്ഥാന സാഹിത്യോത്സവോടെ ഈ വര്‍ഷത്തെ സാഹിത്യോത്സവിന് സമാപനമാകും.

എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ്: കാസര്‍കോട് ഡിവിഷന്‍ വീണ്ടും ജേതാക്കള്‍

Keywords : Kasaragod, Kerala, SSF, Sahithyolsav, Winners, Programme, Competition, Inauguration, Kumbala, Shanthippallam. 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia