എസ്.എസ്.എഫ് ചട്ടഞ്ചാല്‍ ടൗണില്‍ പ്രകടനം നടത്തി
Mar 29, 2013, 15:50 IST
ചട്ടഞ്ചാല്‍: കേരളത്തിനകത്തും പുറത്തും അന്യായമായി തടവറകളിലാക്കപ്പെട്ടവരെ മോചിപ്പിക്കുക എന്ന ആവശ്യമുയര്‍ത്തി ഉദുമ ഡിവിഷന്‍ എസ്.എസ്.എഫ് നേതൃനിര കഴിഞ്ഞ ദിവസം ചട്ടഞ്ചാല്‍ ടൗണില്‍ പ്രകടനം നടത്തി.
കുറ്റവാളികള്‍ വിലസി നടക്കുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന നിന്ദ്യമായ സാഹചര്യത്തെ എസ്.എസ്.എഫ് അപലപിച്ചു. സംസ്ഥാന സമ്മേളന പദ്ധതി വിശദീകരണ 'സമരഘോഷം' പരിപാടിയുടെ ഭാഗമായി നടത്തിയ പ്രകടനത്തിനു ഉദുമ ഡിവിഷന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി.
Keywords: SSF, Chattanchal, Town, March, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News