SSF മുഗു സെക്ടര്‍ സാഹിത്യോത്സവ്: അപേക്ഷാ ആഗസ്റ്റ് 26 വരെ സ്വീകരിക്കും
Aug 18, 2012, 23:47 IST
സീതാംഗോളി: സപ്തംബര്‍ രണ്ടിന് ഊജംപദവ് മുഹമ്മദ് നിയാസ് നഗറില്‍ നടക്കുന്ന എസ് എസ് എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവില്‍ പങ്കെടുക്കാനുള്ള യൂനിറ്റുകളുടെ രജിസ്‌ട്രേഷന്‍ ഫോറം ആഗസ്ത് 26 വരെ സെക്ടര്‍ ഓഫീസില്‍ സ്വീകരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് സഖാഫി മുണ്ട്യത്തടുക്ക അറിയിച്ചു.
അപേക്ഷാ ഫോറങ്ങള്‍ നേരിട്ടോ, ദ കണ്‍വീനര്‍, പ്രോഗ്രാം കമ്മിറ്റി, എസ്.എസ്.എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവ്, സെക്ടര്‍ കാര്യാലയം, മുഹിമ്മാത്ത് നഗര്‍, പി ഒ പുത്തിഗെ എന്ന വിലാസത്തിലോ അയക്കേണ്ടതാണ്. മത്സരങ്ങള്‍ അടുത്ത മാസം രണ്ടിന് അഞ്ച് വേദികളിലായി നടക്കും. ഡിജിറ്റല്‍ ഡിസൈനിംഗ് മത്സരം നേരത്തെ നടക്കും. പ്രസ്തുത മത്സരത്തിന്റെ സമയം പിന്നീട് ടീം മാനേജര്‍മാരെ അറിയിക്കും.
അഞ്ച് വിഭാഗങ്ങളിലായി 66 മത്സര ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധമായി ചേര്‍ന്ന യോഗം എസ് എസ് എഫ് മുഗു സെക്ടര്‍ പ്രസിഡണ്ട് അബ്ദുസ്സലാം സഖാഫി പാടലടുക്ക ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് സഖാഫി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍, അമീന്‍, സമദ്, ഫാറൂഖ് മുസ്ലിയാര്‍, മുബാറക് പ്രസംഗിച്ചു. കണ്‍വീനര്‍ സാബിത്ത് കര സ്വാഗതവും സിദ്ദീഖ് നന്ദിയും പറഞ്ഞു.

Keywords: SSF-Sahithyolsav, Mugu, Application invited, Seethangoli, Kasaragod