എസ് എസ് എഫ് മെമ്പര്‍ഷിപ്പ് ഡേ വെള്ളിയാഴ്ച
Oct 6, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 06/10/2016) ഒത്തുതീര്‍പ്പല്ല, നീതിയുടെ തീര്‍പ്പുകളാകാന്‍ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് പുതിയ സംഘടനാ വര്‍ഷത്തേക്കുള്ള അംഗത്വ കാല പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. സംസ്ഥാനത്തെ 6,300 യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പുതിയ പ്രവര്‍ത്തകരെ അംഗങ്ങളായി ചേര്‍ക്കുന്നതിന് വെള്ളിയാഴ്ച അംഗത്വ ദിനമായി ആചരിക്കും.
ജില്ലയില്‍ അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് ചീഫായുള്ള സംഘമാണ് അംഗത്വ കാല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, സ്വാദിഖ് ആവളം, ഫാറൂഖ് കുബണൂര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഭാഗമായി ജനുവരി അവസാന വാരത്തോടെ യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ലാ, ഘടകങ്ങള്‍ പുനസംഘടിക്കും.
മെമ്പര്‍ഷിപ്പ് ദിനത്തില്‍ യൂണിറ്റുകളില്‍ സി ഡി പ്രദര്‍ശനം, പുതിയ മെമ്പര്‍മാരെ ചേര്‍ക്കല്‍, പ്രതിഞ്ജ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. ജില്ലാ സ്റ്റുഡന്‍സ് സെന്ററില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍, സ്വാദിഖ് ആവളം, ശുക്കൂര്‍ എം ടി പി, കെ എം കളത്തൂര്‍, അബ്ദുല്‍ സലാം സഖാഫി പാട്‌ലടുക്ക സംബന്ധിച്ചു.
Keywords : SSF, Kasaragod, Programme, Inauguration, Membership, Campaign.