city-gold-ad-for-blogger

എസ്എസ്എഫ് കാമ്പസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

കാസര്‍കോട്: (www.kasargodvartha.com 22.08.2014) 'പഠനം തന്നെയാണ് സമരം' എന്ന ശീര്‍ഷകത്തില്‍ എസ്എസ്എഫ് കാമ്പസുകളില്‍ നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് ജില്ലയില്‍ തുടക്കമായി. ധര്‍മപതാകയേന്താന്‍ സജ്ജരായി നൂറുക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രൊഫഷണല്‍, ആര്‍ട്‌സ് - ആന്‍ഡ് സയന്‍സ് കോളജുകളില്‍ നിന്നായി അംഗത്വമെടുത്തു.

സമരം അക്രമങ്ങളിലൂടെ മാത്രമേ ആവിഷ്‌ക്കരിക്കാന്‍ കഴിയൂ എന്ന സാമ്പ്രദായിക ധാരണ തിരുത്തി പഠനത്തെ എറ്റവും വലിയ സമരമായി വിദ്യാര്‍ത്ഥി തലമുറ ഏറ്റെടുക്കണമെന്ന് എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് അഭിപ്രായപ്പെട്ടു. കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം എല്‍.ബി.എസ് ഇഞ്ചിനിയറിംഗ് കോളജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ കള്‍ചറല്‍ സെക്രട്ടറി സിദ്ദീഖ് പുത്തപ്പലം, ശരീഫ് പൊവ്വല്‍, ആരിഫ് മഞ്ചേരി, മുബഷിര്‍ വളപട്ടണം, ഫയാസ് മഞ്ചേശ്വരം, ഹഫീള് ക്ലായിക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കാമ്പസ് സെക്രട്ടറി ഡോ. സ്വലാഹുദ്ധീന്‍ അയ്യൂബി സ്വാഗതവും യൂണിറ്റ് സെക്രട്ടറി യാസര്‍ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എസ്എസ്എഫ് കാമ്പസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

Keywords : Kasaragod, SSF, Membership, Povvel, LBS-College, Campaign, School. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia