എസ്എസ്എഫ് മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവ്: ഉപ്പള സെക്ടര്‍ ജേതാക്കള്‍
Aug 20, 2014, 11:30 IST
ബേക്കൂര്‍: (www.kasargodvartha.com 20.08.2014) എസ്എസ്എഫ് മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവ് ബേക്കൂറില്‍ പ്രത്യേകം സജ്ജമാക്കിയ താജുല്‍ ഉലമാ നഗറില്‍ നടന്നു. 79 ഇനങ്ങളില്‍ ഏഴ് വിഭാഗങ്ങളിലായി എട്ട് സെക്ടറുകളില്‍ നിന്ന് 400റോളം വിദ്യാര്‍ത്ഥികള്‍ എട്ട് വേദികളിലായി രണ്ടു ദിനങ്ങളില്‍ മാറ്റുരച്ചു. ഉപ്പള, ബന്തിയോട്, മജിര്‍പ്പള്ള സെക്ടറുകള്‍ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി.
2015 ല്‍ ഡിവിഷന്‍ സാഹിത്യോത്സവ് നടക്കുന്ന ബന്തിയോട് സെക്ടറിനുള്ള പതാക ഖാസി അലി കുഞ്ഞി മുസ്ലിയാര്‍ സെക്ടര്‍ നേതാക്കള്‍ക്ക് കൈമാറി. ചാമ്പ്യന്‍മാരായ ഉപ്പള സെക്ടറിനുള്ള ട്രോഫി സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാറിയും ക്യാഷ് അവാര്‍ഡ് മുഹമ്മദ് സഖാഫി പാത്തൂറും സമ്മാനിച്ചു.
രണ്ട്, മൂന്ന് സ്ഥാനം നേടിയ ബന്തിയോട്, മജിര്‍പള്ള സെക്ടര്‍കള്‍ക്കുള്ള ട്രോഫി സ്വാഗത സംഘം ചെയര്‍മാന്‍ ഹനീഫ് കന്നട്ടിപ്പാറ, ട്രഷറര്‍ ഹമീദ് ഹാജി കല്‍പനയും സമ്മാനിച്ചു. ഏറ്റവും കൂടുതല്‍ വ്യക്തികത മാര്‍ക്ക് നേടിയ ബന്തിയോട് സെക്ടറിലെ ഇബ്രാഹിം ഖലീലാണ് കലാ പ്രതിഭ. ജില്ലയില്‍ ഏറ്റവും കൂടുതല്‍ രിസാല വരിചേര്‍ത്ത ബാക്കിമാര്‍ യൂണിറ്റിനുള്ള ഡിവിഷന്‍ കമ്മിറ്റിയുടെ ഉപഹാരം ഹനീഫ് ഹാജി മൊഗ്രാല്‍ സമ്മാനിച്ചു. ഡിവിഷനില്‍ ഏറ്റവും കൂടുതല്‍ തര്‍ബിയ്യ പൂര്‍ത്തീകരിച്ച മഞ്ചേശ്വരം സെക്ടറിനുള്ള പ്രത്യേക ഉപഹാരം റഹീം സഖാഫി ചിപ്പാര്‍ സമ്മാനിച്ചു.
റമദാന്‍ ഫണ്ട് കൃത്യ സമയത്ത് ഏല്‍പ്പിച്ച പൈവളികെ മീഞ്ച എന്നീ സെക്ടറുകള്‍ക്ക് ജില്ലാ ട്രഷറര്‍ റഫീഖ് സഖാഫി ചേടിക്കുണ്ട് അവാര്‍ഡ് നല്‍കി. ജില്ലാ സാഹിത്യോത്സവ് ഓഗസ്റ്റ് സമാപന സംഗമം ഡിവിഷന്‍ പ്രസിഡണ്ട് ജബ്ബാര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സമസ്ത മുശാവറാംഗം ഖാസി അലി കുഞ്ഞി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ഉപാധ്യക്ഷന്‍ റഹീം സഖാഫി ചിപ്പാര്‍ അനുമോദന പ്രഭാഷണം നടത്തി. മുഹമ്മദ് സഖാഫി തോക്കെ, ജഅ്ഫര്‍ സ്വാദിഖ് സി.എന്‍ സിദ്ദീഖ് സഖാഫി ആവളം, റഫീഖ് സഖാഫി ചേടിക്കുണ്ട്, ഉസ്മാന്‍ സഖാഫി തലക്കി, ഫറൂഖ് കുബണൂര്‍, സിദ്ദീഖ് പൂത്തപ്പലം, ഷുക്കൂര്‍ ഇര്‍ഫാനി, സത്താര്‍ മദനി, യൂസുഫ് സഖാഫി കണിയാല, അസീസ് സഖാഫി മച്ചംപാടി, അനസ് സിദ്ധീഖി ഷിറിയ, അലി സഅദി ധര്‍മനഗര്‍, ഇഖ്്ബാല്‍ പൊയ്യത്തബയല്‍, റഹീം കോളിയൂര്‍, സിറാജ് കോട്ടക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാദിഖ് ആവളം സ്വാഗതവും മൂസ സഖാഫി പൈവളികെ നന്ദിയും പറഞ്ഞു.

Keywords : SSF, Sahithyolsav, Kasaragod, Manjeshwaram, Kerala, Bekkoor, Uppala.