city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്എസ്എഫ് പാടും വണ്ടി പറയും വണ്ടി മഞ്ചേശ്വരത്ത് നിന്ന് പ്രയാണമാരഭിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 29.10.2016) സൗഹൃദത്തിന്റെ വടക്കന്‍ പെരുമ എന്ന ശീര്‍ഷകത്തില്‍ എസ്എസ്എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മാനവ സംഗമത്തിന്റെ പ്രചരണാര്‍ഥം നടത്തുന്ന കലാ സംഘത്തിന്റെ സഞ്ചാരം പാടും വണ്ടി പറയും വണ്ടി മഞ്ചേശ്വരം മള്ഹര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ മഖാം സിയാറത്തോടെ പ്രയാണമാരമ്പിച്ചു. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ പതാക കൈമാറി മൊയ്യ്തു സഅദി ചേരൂര്‍ സ്‌നേഹ പ്രഭാഷണം നടത്തി. ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഉമര്‍ സഖാഫി പളളത്തൂര്‍, സിദ്ധീഖ് പൂത്തപലം, ഫാറൂഖ് പൊസോട്ട് സംബന്ധിച്ചു

മഞ്ചേശ്വം കാസര്‍കോട് ഡിവിഷനിലെ 20 കേന്ത്രങ്ങളില്‍ സാഹിത്യോത്സവ് പ്രതിഭകളും, സുന്നീ ബാലസംഘം വിദ്യാര്‍ഥികളും സൗഹൃദം പാടിയും പറഞ്ഞും യാത്രയില്‍ പങ്കെടുത്തു. യാത്ര കാസര്‍കോട് സമാപിച്ചു. കെ.എം.കളത്തൂര്‍, ഇര്‍ഷാദ് കളത്തൂര്‍, സകരിയ്യ ബര്‍മാര്‍, മാഹിന്‍ പട്‌ള കലാസംഞ്ചയത്തിന് നേതൃത്വം നല്‍കി. സഞ്ചാരം 31 ന് മാവിലാടത്ത് സമാപിക്കും.
എസ്എസ്എഫ് പാടും വണ്ടി പറയും വണ്ടി മഞ്ചേശ്വരത്ത് നിന്ന് പ്രയാണമാരഭിച്ചു

Keywords: Kasaragod, Manjeshwaram, Vehicle, Friend, SSF, District, Committee, Conducted, SYS, President, SBS, Flag, Traveling, SSF Manava Sangamam Vehicle prope to started from Manjeshwaram.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia