SSF | സാമൂഹിക നവീകരണത്തിന് അറിവ് ആയുധമാക്കണമെന്ന് എസ് എസ് എഫ്; കാസര്‍കോട് ജില്ല സാഹിത്യോത്സവം സമാപിച്ചു
പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ മന്‍ഷാദ് അഹ്സനി അധ്യക്ഷനായിരുന്നു. കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായി.
പൈവളികെ: (KasargodVartha) സാമൂഹിക നവീകരണത്തിന് അറിവ് ആയുധമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി പൈവളികയില്‍ നടന്ന എസ് എസ് എഫ് കാസര്‍കോട് ജില്ല സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിക്കൊണ്ട് വിശദീകരിച്ചു.
മുപ്പതാമത് കാസര്‍കോട് ജില്ല സാഹിത്യോത്സവത്തിന് സമാപനം സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ മന്‍ഷാദ് അഹ്സനി അധ്യക്ഷനായിരുന്നു. കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായി.
ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുർ റഹ്‌മാൻ അഹ്സനി, ഖാദര്‍ സഖാഫി മൊഗ്രാല്‍, കരീം ദര്‍ബാര്‍ക്കട്ട, സയ്യിദ് മുനീര്‍ അഹ്ദല്‍, റസാഖ് സഖാഫി കോട്ടക്കുന്ന്, സയ്യിദ് ഹാമിദ് തങ്ങള്‍, സിദ്ദീഖ് പുത്തപ്പലം, യാസീന്‍ തങ്ങള്‍ ബായാര്‍, സെഡ് എ കയ്യാര്‍, സി എല്‍ ഹമീദ് സിദ്ദീഖ് സഖാഫി ബായാര്‍, സി എല്‍ ഹമീദ്, ഉമര്‍ സഖാഫി കര്‍ണൂര്‍, മുസ്തഫ മുസ്ലിയാര്‍, സ്വാദിഖ് ആവളം, ഫാറൂഖ് പൊസോട്ട്, ഫാറൂഖ് കുബണൂര്‍, റഷീദ് സഅദി, മുഹമ്മദ് നംഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
മുര്‍ഷിദ് പുളിക്കൂര്‍ പരിപാടിക്ക് സ്വാഗതം പറഞ്ഞു.
ഉദുമ ചാമ്പ്യന്‍മാർ; കുമ്പളയും ബദിയടുക്കയും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി; കാമ്പസ് വിഭാഗത്തിൽ സെന്റ് മേരീസ് കോളേജ് ബേള
പൈവളികെ: മുപ്പത്തിയൊന്നാമത് കാസർകോട് ജില്ല സാഹിത്യോത്സവം പൈവളികയിൽ പ്രൗഢമായ സമാപനം. കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 933 പോയിന്റുകൾ നേടി ഉദുമ ഡിവിഷൻ ചാമ്പ്യൻമാരായി. 676 പോയിന്റുകൾ നേടി കുമ്പള ഡിവിഷൻ രണ്ടാം സ്ഥാനവും, 592 പോയിന്റുകൾ നേടി ബദിയടുക്ക ഡിവിഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
195 മത്സരങ്ങളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കാമ്പസ് വിഭാഗത്തിൽ, സെന്റ് മേരീസ് കോളേജ്, ബേള ഒന്നാം സ്ഥാനം നേടി, കേരള കേന്ദ്രസർവകലാശാല രണ്ടാം സ്ഥാനം നേടി.
വിജയികളെ ആദരിക്കുന്ന ചടങ്ങിൽ, സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ, പള്ളങ്കോട് അബ്ദുള്‍ ഖാദർ മദനി, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. മുപ്പത്തിരണ്ടാമത് സാഹിത്യോത്സവത്തിന് ബദിയടുക്ക ഡിവിഷൻ പതാക കൈമാറി.