city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൗഹൃദത്തിന്റെ വടക്കന്‍ പെരുമ; മാനവ സംഗമത്തിന് ശനിയാഴ്ച തുടക്കമാകും

കാസര്‍കോട്: (www.kasargodvartha.com 03.11.2016) സൗഹൃദത്തിന്റെ വടക്കന്‍ പെരുമ എന്ന ശീര്‍ഷകത്തില്‍ കാസര്‍കോട്ട് സംഘടിപ്പിക്കുന്ന മാനവ സംഗമത്തിന് ശനിയാഴ്ച രാവിലെ തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്ടുകാരായ നമുക്ക് സമൃദ്ധമായിരുന്ന സൗഹൃദത്തിന്റെ മധുരിക്കുന്ന ഓര്‍മകള്‍ ഓര്‍ത്തെടുക്കാനുണ്ട്. എന്നാല്‍ കാലാന്തരേണ നാടിന്റെ സാംസ്‌കാരിക മൂല്യങ്ങളും, സംസ്‌കാരത്തിന്റെ ഇടപെടലുകളും നമ്മില്‍ നിന്ന് അകന്നു. നല്ല ഇന്നലകളെ ഒന്ന് കൂടി ഓര്‍ത്തെടുത്ത് പുതു തലമുറക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് എസ്എസ്എഫ് മാനവ സംഗമം സംഘടിപ്പിക്കുന്നത്. സംഗമത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ നടന്ന് വരുന്നു. ഇതിന്റെ സമാപന പരിപാടിയാണ് ശനിയാഴ്ച കാസര്‍കോട്ട് വെച്ച് നടക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

മാനവ സംഗമത്തില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖര്‍് അതിഥികളായെത്തും. സമൂഹത്തിന്റെ നാനാ തുറകളിലുള്ള ആയിരങ്ങള്‍ സംബന്ധിക്കും. സംഗമത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ നടക്കുന്ന അക്കാദമിക് സമ്മിറ്റ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ സഖാഫി അധ്യക്ഷത വഹിക്കും. ഇസ്ലാം ബഹുസ്വരത, സൗഹൃദം: മലബാര്‍ മാതൃകകള്‍, സൗഹൃദത്തിന്റെ വടക്കന്‍ പെരുമ, സൂഫിസം ഇന്ത്യന്‍ അവസ്ഥകള്‍ എന്നീ സെഷനുകള്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, സുലൈമാന്‍ കരിവെള്ളൂര്‍ അവതരിപ്പിക്കും. ജില്ലയിലെ ക്യാമ്പസ്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിക്കും.

വൈകീട്ട് മൂന്ന് മണിക്ക് മാനവ സംഗമം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട പ്രാര്‍ഥന നടത്തും. ചടങ്ങില്‍ സമസ്ത ഉപാധ്യക്ഷന്‍ ആലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ആമുഖ പ്രഭാഷണം നടത്തും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വിസിയും ചരിത്രകാരനുമായ കെകെഎന്‍ കുറുപ്പ്, സദ്ഗുരു ശ്രീ ശശികാനന്ദ സ്വാമിജി, എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ആര്‍ടിസ്റ്റ് പുണിഞ്ചിത്തായ, ഡോ. സി ബാലന്‍, ജ്ഞാനപഥ പരിഷത്ത് പ്രസിഡന്റ് കേശവ പ്രസാദ നാണിഹിത്ത്‌ലു, പേജാവര്‍ മഠം പര്യായ സമിതി സെക്രട്ടറി പ്രദീപ് കുമാര്‍ കല്‍ക്കുറ, പ്രസ് ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ്, സായിറാം ഭട്ട്, കെ പി സതീഷ് ചന്ദ്രന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി എ അഷ്‌റഫലി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സി എല്‍ ഹമീദ്, കേളു മാസ്റ്റര്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, ജനമൈത്രി പോലീസ് സിആര്‍ഒ രാജീവ്, അമ്പലത്തറ കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

മാനവീക മൂല്യങ്ങളുടെ വീണ്ടെടുപ്പും സൗഹൃദങ്ങളുടെ ശാക്തീകരണവും ലക്ഷ്യമിട്ടാണ് മാനവ സംഗമം സംഘടിപ്പിക്കുന്നത്. സംഗമത്തിന് മുന്നോടിയായി വേറിട്ട പ്രവര്‍ത്തനങ്ങളാണ് വിവിധ ഘടകങ്ങള്‍ കേന്ദ്രീകരിച്ച് നടന്നത്. ജില്ലയിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട സൗഹൃദ ചായ, കുട്ടികള്‍ക്കായി നടത്തിയ കണ്ണിമാങ്ങ, സൗഹൃദ പ്രയാണം, പാടും വണ്ടി പറയും വണ്ടി, നാട്ടരങ്ങ്, മനുഷ്യകോട്ട തുടങ്ങിയ സംഗമങ്ങള്‍ ജനപങ്കാളിത്തം കൊണ്ട് വ്യത്യസ്തമായി.

നഗരിയിലുയര്‍ത്താനുള്ള പതാക മാലിക് ദീനാര്‍ മഖാമില്‍ നിന്നും, പതാക മരം ത്വാഹിറുല്‍ അഹ്ദല്‍ മഖാമില്‍ നിന്നും പ്രവര്‍ത്തകര്‍ നഗരിയിലെത്തിക്കും. പ്രചാരണത്തിന് സമാപനം കുറിച്ച് വെള്ളിയാഴ്ച നഗരിയില്‍ മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹകീം ഹാജി കളനാട് പതാക ഉയര്‍ത്തും. വിവിധ യൂണിറ്റുകളില്‍ നിന്നുമുള്ള നെയ്യപ്പം വരവും വെള്ളിയാഴ്ച വൈകീട്ട് നഗരത്തിലെത്തും.

വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ (ചെയര്‍മാന്‍ സ്വാഗതസംഘം), ഹകീം ഹാജി കളനാട് (സ്വാഗത സംഘം ട്രഷറര്‍), അബ്ദുല്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍ (പ്രസിഡന്റ്, ജില്ലാ എസ്എസ്എഫ്), അബ്ദുല്‍ ഹകീം ഹാജി കോഴിത്തിടില്‍ (സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത്), അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് (കണ്‍വീനര്‍, സ്വാഗതസംഘം), നാഷണല്‍ അബ്ദുല്ല, സ്വലാഹുദ്ദീന്‍ അയ്യൂബി (സെക്രട്ടറി, ജില്ലാ എസ്എസ്എഫ്), സിദ്ദീഖ് പൂത്തപ്പലം (എസ്എസ്എഫ് ജില്ലാ ട്രഷറര്‍), ഉമ്മര്‍ സഖാഫി പള്ളത്തൂര്‍ (എസ്എസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ്), അബ്ദുര്‍ റഹ് മാന്‍ ഏരോല്‍ സംബന്ധിച്ചു.

സൗഹൃദത്തിന്റെ വടക്കന്‍ പെരുമ; മാനവ സംഗമത്തിന് ശനിയാഴ്ച തുടക്കമാകും


Keywords: Kasaragod, Friend, Programme, Manava Sankamam, Kannur University, SSF,Khader Mangad, Guest, Inauguration, E Chandhrashekharan,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia