സൗഹൃദത്തിന്റെ വടക്കന്‍പെരുമ മാനവസംഗമം: അക്കാദമിക് സെമിനാര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
Oct 27, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 27/10/2016) സൗഹൃദത്തിന്റെ വടക്കന്‍ പെരുമ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് കാസര്‍കോട്ട് സംഘടിപ്പിക്കുന്ന മാനവ സംഗമത്തിന്റെ ഭാഗമായി നവംബര്‍ അഞ്ചിന് നടക്കുന്ന അക്കാദമിക് സെമിനാറിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സെമിനാര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും.
'ഇസ്‌ലാം ബഹുസ്വരത', 'സാഹോദര്യം മലബാര്‍ മാതൃകയില്‍', 'സൗഹൃദത്തിന്റെ വടക്കന്‍ പെരുമ' തുടങ്ങിയ വിഷയങ്ങളില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, സുലൈമാന്‍ കരിവെള്ളൂര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. കെ കെ എം കുറുപ്പ്, കെ പി രാമനുണ്ണി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ജില്ലയിലെ കാമ്പസ്, ദഅ്‌വ, ഹയര്‍ സെക്കന്‍ഡറികളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ രജിസ്‌ട്രേഷന്‍ ചെയ്തവരാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് https://sites.google.com/site/kalalayamksd എന്ന ലിങ്ക് ഉപയോഗപ്പെടുത്താം.
Keywords : SSF, Programme, Meet, Registration, Kasaragod, Inauguration, SSF Human meet: Registration started.