എസ്.എസ്.എഫ് സൗഹൃദ സംഗമം സമാപിച്ചു
Oct 4, 2016, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 04/10/2016) 'ഗാന്ധിയും മൗലാനാ മുഹമ്മദലിയും സൗഹൃദം പാടുന്നു പറയുന്നു' എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി മൊഗ്രാല്‍ പുത്തൂരില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം സമാപിച്ചു. മൗലാനാ മുഹമ്മദലിയും ഗാന്ധിജിയും ജീവിതത്തിലുടനീളം കാട്ടിതന്ന സ്‌നേഹവും സൗഹൃദവും പുതുതലമുറക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് എസ് എസ് എഫ് സംഗമം സംഘടിപ്പിച്ചത്.
സംഗമം ചെറു കഥാകൃത്ത് പത്മനാഭന്‍ ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് അരിയല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിജിയും മുഹമ്മദലിയും അവരുടേതായ മതവിശ്വാസവും ആചാര അനുഷ്ടാനങ്ങളും ജീവിതത്തില്‍ കൃത്യമായി നടപ്പിലാക്കിപ്പോകുമ്പോള്‍ തന്നെ അവര്‍ തമ്മിലുള്ള സ്‌നേഹവും സൗഹൃദവും ഐ എസ് പോലുള്ള ഭീകരവാതം ചര്‍ച്ചചെയ്യുന്ന കാലത്ത് പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് ഭീകരവാതിയാവാന്‍ ഒരിക്കലുമാവില്ല എന്ന സന്ദേഷമാണ് മമ്പുറം തങ്ങളും കോന്തു നായറും, കുമിയീന്‍ മുസ്ലിയാറും മാങ്ങാട്ടച്ചനും പോലുള്ള ഇന്നലകളിലെ മഹത്തുക്കള്‍ നമുക്ക് വരച്ച് കാട്ടുന്നത്. ഇവരുടെ ജീവിതം പുതുലതമുറ മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റസാഖ് സഖാഫി ചിപ്പാര്‍ അധ്യക്ഷത വഹിച്ചു.
സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് യു.പി.എസ്. തങ്ങള്‍ അര്‍ളട്ക്ക, മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെളളൂര്‍, എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, സുലൈമാന്‍ സഖാഫി ദേശാംകുളം, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, സഈദ് സഅദി കോട്ടക്കുന്ന്, ഹക്കീം മടത്തില്‍, നാഷണല്‍ അബ്ദുല്ല, മുഹമ്മദ് ടിപ്പുനഗര്‍, താജുദ്ദീന്‍, അബ്ദുല്‍ ജാഫര്‍ സഖാഫി പാത്തൂര്‍, സിദ്ദീഖ് പൂത്തപ്പലം, അബ്ദുല്‍ സലാം സഖാഫി പാടലടുക്ക, സ്വാദിഖ് ആവളം, സക്കീര്‍ എം.ടി.പി, ഫാറൂഖ് കുബണൂര്‍ എന്നിവര്‍ സംബന്ധിച്ചു.

എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് പ്രതിഭകളുടെ വ്യത്യസ്തമായ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ സിറാജ് കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.
Keywords: kasaragod, Friend, SSF, District, Committee, Mogral puthur, Conducted, Love, programme, Secretary, SSF meet end.