city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹിന്ദു- മുസ്ലീം സഹോദരങ്ങള്‍ സംഗമിച്ചു: വെള്ളാപ്പ് എസ് എസ് എഫ് 'സൗഹൃദ ചായ' സംഘടിപ്പിച്ചു

തൃക്കരിപ്പൂര്‍:  (www.kasargodvartha.com 10/10/2016) 'നമുക്കൊന്നിക്കുക നാടിനെ നിര്‍മ്മിക്കുക' എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് നടത്തിവരുന്ന സൗഹൃദകാല ക്യാമ്പെയിന്റെ ഭാഗമായി വെള്ളാപ്പ് യൂണിറ്റ് സംഘടിപ്പിച്ച 'സൗഹൃദ ചായ' ശ്രദ്ധേയമായി. മഹാത്മജിയും മുഹമ്മദലിയും തമ്മിലുള്ള ആത്മബന്ധം ഇന്ത്യയിലെ ഹിന്ദു- മുസ്ലിം മൈത്രിയുടെ അറ്റുപോകാത്ത കണ്ണിയാണ്. വര്‍ഗീയ ചേരി തിരിവുകള്‍ക്കെതിരെ എല്ലാ സമൂഹവും ഒന്നിക്കണം. മതങ്ങള്‍ ഭിന്നിക്കാനുള്ളതല്ല ഒന്നിക്കാനുള്ളതാണ്. ഭിന്നിപ്പിക്കുന്നവന്‍ മനുഷ്യന്റെയും മതത്തിന്റെയും ശത്രുവാണെന്നും സംഗമം അഭിപ്രായപ്പെട്ടു.

വെള്ളാപ്പ് സുന്നി സെന്റര്‍ പരിസരത്തു വെച്ചാണ് സംഗമം സംഘടിപ്പിച്ചത്. വെള്ളാപ്പ് വാര്‍ഡ് മെമ്പര്‍ കെ.കെ അമീര്‍ സാഹിബ് സംഗമം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സോണ്‍ പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ മദനി പ്രഭാഷണം നടത്തി. പൗര പ്രമുഖരായ എം.ടി പി.അബ്ദുര്‍ റഹ് മാന്‍ ഹാജി, വി.എന്‍ ഹുസൈന്‍ ഹാജി, സി. കൃഷ്ണന്‍ മീലിയാട്ട്, സരീഷ് ബാബു, പ്രഭാകരന്‍, ജയദേവന്‍, അഷ്‌റഫ് ഹാജി വി ഹൈല്‍പ്, ശശി തൈക്കീല്‍, ഷാജി തൈക്കീല്‍, എം. അജിത് തൈക്കീല്‍, സി. സനൂപ്, മനു തുടങ്ങിയവര്‍ സംബന്ധിച്ചു.

എസ് വൈ എസ്, എസ് എസ് എഫ് നേതാക്കളായ ഇസ്മാഈല്‍ സഅദി, അബ്ദുല്‍ നാസര്‍ അമാനി, അബ്ദുല്‍ ഖാദര്‍ ഹാജി, ഹുസൈന്‍ സഖാഫി, മുബഷിര്‍ എം.ടി.പി, ഷാഹിദ്, ശുഐബ് തൈവളപ്പ്, നിഷാദ്, ഷരീഫ് എ.ജി, സുഹ്ഫുല്‍ അമീന്‍, ഫാസില്‍, ഫാരിസ് എം.ബി, സിയാദ് അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍ എം.ടി.പി, അബ്ദുല്ല എ.ജി, നഫി സല്‍, സുഫിയാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജുബൈര്‍ എം.ടി.പി നന്ദി പറഞ്ഞു.

ഹിന്ദു- മുസ്ലീം സഹോദരങ്ങള്‍ സംഗമിച്ചു: വെള്ളാപ്പ് എസ് എസ് എഫ് 'സൗഹൃദ ചായ' സംഘടിപ്പിച്ചു


ഹിന്ദു- മുസ്ലീം സഹോദരങ്ങള്‍ സംഗമിച്ചു: വെള്ളാപ്പ് എസ് എസ് എഫ് 'സൗഹൃദ ചായ' സംഘടിപ്പിച്ചു

ഹിന്ദു- മുസ്ലീം സഹോദരങ്ങള്‍ സംഗമിച്ചു: വെള്ളാപ്പ് എസ് എസ് എഫ് 'സൗഹൃദ ചായ' സംഘടിപ്പിച്ചു
Keywords:  Kasaragod, Kerala, Trikaripur, SSF, Meet, Conducted, Sauhrida Chaya, Muslim, Hindu, SYS, Leaders, SSF friendship meet conducted in Vellappu.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia