സ്‌നേഹ മധുരം വിളമ്പി ഗ്രാമങ്ങളില്‍ എസ് എസ് എഫ് സൗഹൃദ ചായ
Oct 16, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 16/10/2016) സ്‌നേഹത്തിന്റെ മധുരം പകര്‍ന്ന് ഗ്രാമങ്ങളില്‍ സൗഹൃദ ചായ ജനകീയമാകുന്നു. അന്യം നിന്ന് പോകുന്ന സൗഹൃദം തിരിച്ചു പിടിക്കാനും ബന്ധങ്ങള്‍ നിലനിര്‍ത്താനും ഗ്രാമ മനസുകള്‍ ഒറ്റക്കെട്ടായി പ്രതിജ്ഞ പുതുക്കുകയാണ് സൗഹൃദം സംഗമത്തിലൂടെ. നവംബര്‍ അഞ്ചിന് കാസര്‍കോട് സൗഹൃദത്തിന്റെ വടക്കന്‍ പെരുമ എന്ന പ്രമേയത്തില്‍ നടക്കുന്ന മാനവ സംഗമത്തിന്റെ ഭാഗമായാണ് ഗ്രാമങ്ങളില്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
പഴമയുടെ നാട്ടു സൗഹൃദം നിലനിര്‍ത്തുന്നതില്‍ പ്രധാന കണ്ണിയായിരുന്ന ചായക്കട മാതൃകയിലൊരുക്കുന്ന വേദിയില്‍ പഴമക്കാര്‍ ഒത്തുചേര്‍ന്ന് സൗഹൃദം പറയുകയാണ് സൗഹൃദ ചായയിലൂടെ. വിവിധ വീടുകളില്‍ നിന്നും സമാഹരിക്കുന്ന വിഭവങ്ങള്‍ ഒരുമിച്ചിരുന്ന് പങ്കിട്ട് നാടിന്റെ സൗഹൃദം ദൃഢപ്പെടുത്തുന്നതില്‍ ശ്രദ്ധേയമായ സാന്നിധ്യമാവുകയാണ് സൗഹൃദ ചായ. ആബാല വൃദ്ധം ജനങ്ങളാണ് വിവിധ പ്രദേശങ്ങളില്‍ സൗഹൃദ ചായയില്‍ പങ്കെടുക്കുന്നത്.
പട്‌ളയില്‍ നടന്ന പരിപാടി എസ് എസ് എഫ് ഡിവിഷന്‍ സെക്രട്ടറി ശംസീര്‍ സൈനി ഉദ്ഘാടനം ചെയ്തു. റാഷിദ് കല്ലടക്കുറ്റി വിഷയാവതരണം നടത്തി. മാഹിന്‍ പട്‌ള, വാര്‍ഡ് മെമ്പര്‍ എം എ മജീദ്, സതീഷ് ചന്ദ്രന്‍, രവി സംബന്ധിച്ചു. കോട്ടക്കുന്നില്‍ എസ് എസ് എഫ് സംസ്ഥാന സമിതി അംഗം അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് ആമുഖ ഭാഷണം നടത്തി. ഉമ്പു ഹാജി, സഞ്ചീവന്‍, ആനന്ദന്‍, ഔഫ് ഹാജി, വസന്തന്‍ സംസാരിച്ചു.
ആവളം യൂണിറ്റില്‍ സിദ്ദീഖ് സഖാഫി ബായാര്‍, റഫീഖ് സഖാഫി, രാധന്‍ ഭട്ട്, കേശവന്‍, സുധാകരന്‍ സംബന്ധിച്ചു. മൊഗ്രാല്‍ പുത്തൂര്‍ മജലില്‍ തമീം അഹ്‌സനി, കര്‍ണന്‍, ശിവദാസ്, അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍, കെ എം കളത്തൂര്‍, ഹക്കീം കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കന്യാന യൂണിറ്റ് നടത്തിയ സൗഹൃദ ചായ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ അല്‍ ബാഹസന്‍ തങ്ങള്‍ പഞ്ചിക്കലിന്റ അധ്യക്ഷതയില്‍ അബ്ദുര്‍ റഹ് മാന്‍ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്തു. ഹനീഫ് സഅദി മാന്യ സന്ദേശ പ്രഭാഷണം നടത്തി. ബി ജെ പിയെ പ്രതിനിധീകരിച്ചു പഞ്ചായത്ത് മെമ്പര്‍ ബാലകൃഷ്ണ ഷെട്ടി, ഭജന മന്ദിരം പ്രസിഡന്റ് രമേശ് തുടങ്ങിയവര്‍ സംസാരിച്ചു. കബീര്‍ ഹിമമി സഖാഫി, കെ എച്ച് മാസ്റ്റര്‍, ഇഖ്ബാല്‍ ആലങ്കോല്‍, സീതികുഞ്ഞി മുസ്‌ലിയാര്‍ കന്യാന, ഹമീദ് ഹാജി ആനക്കല്‍, മജീദ് ഫാളിലി തുടങ്ങിയവര്‍ സംബന്ധിച്ചു. എ കെ സഖാഫി കന്യാന സ്വാഗതവും അലി മാഷ് നന്ദിയും പറഞ്ഞു.
Keywords : SSF, Programme, Inauguration, Kasaragod, SSF Friendly Tea Shop.