എസ്.എസ്.എഫ് എജ്യൂ ഹെല്‍പ് മുന്നൂറ് കേന്ദ്രങ്ങളില്‍
Jun 1, 2012, 15:15 IST
കാസര്‍കോട്: മധ്യ വേനലവധി കഴിഞ്ഞ് വിദ്യാലയ മുറ്റത്തെത്തുന്ന നിര്‍ധനര്‍ക്ക് കൈത്താങ്ങാവാന്‍ എസ്.എസ്.എഫ് ജില്ലയിലെ മുന്നൂറ് കേന്ദ്രങ്ങളില്‍ എജ്യു ഹെല്‍പ് സംഘടിപ്പിക്കുന്നു. സംഘടനയുടെ നാല്പതാം വാര്‍ഷിക ഭാഗമായി യൂണിറ്റ് തലങ്ങളില്‍ നോട്ട് പുസ്തകം, ബാഗ് കുട, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, കുട, ബാഗ് തുടങ്ങിയവ വിതരണം ചെയ്യും.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിന് മെറിറ്റ് ഈവനിംഗും തൊഴില്‍ പഠന മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതിന് എജ്യൂ വിഷനും യൂണിറ്റുകളില്‍ നടന്ന് വരുന്നു. കളത്തൂര്‍ എ.എസ്.ബി സ്‌കൂളില്‍ നടന്ന എജ്യു ഹെല്‍പ് എസ്.എസ്.എഫ് സംസ്ഥാന അസി സ്റ്റന്റ് പ്രസിഡന്റ് മൂസ സഖാഫി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജാഫര്‍ സി.എന്‍, ഫാറൂഖ് കുബണൂര്‍, ആരിഫ് സി.എന്‍, ജീലാനി അബ്ദുല്‍ റഹ്മാന്‍ ഹാജി, ലത്വീഫ് മാസ്റ്റര്‍, ഹനീഫ് മാസ്റ്റര്‍ സംബന്ധിച്ചു. കെ.എം കളത്തൂര്‍ സ്വാഗതവും സിദ്ധീഖ് നന്ദിയും പറഞ്ഞു.

Keywords: SSF, Edu Help, 300 centre, Kasaragod