city-gold-ad-for-blogger

എ­സ് എ­സ് എ­ഫ് ഡി­വി­ഷന്‍ അര്‍­ധ­വാര്‍­ഷി­ക കൗണ്‍­സില്‍­ ഞാ­യ­റാഴ്ച

എ­സ് എ­സ് എ­ഫ് ഡി­വി­ഷന്‍ അര്‍­ധ­വാര്‍­ഷി­ക കൗണ്‍­സില്‍­ ഞാ­യ­റാഴ്ച
കാ­സര്‍­കോ­ട്: 20­-ാ­മ­ത് സം­ഘ­ട­നാ വര്‍­ഷ­ത്തെ മൂ­ന്നാ­മ­ത് കൗണ്‍­സില്‍ സം­ഘ­ടി­പ്പി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യു­ള്ള കാ­സര്‍­കോ­ട് ഡി­വി­ഷന്‍ കൗണ്‍­സില്‍ ഞാ­യ­റാഴ്ച രാ­വി­ലെ എ­ട്ടു മു­തല്‍ ഒ­രു­മ­ണി­വ­രെ കാ­സര്‍­കോ­ട് സു­ന്നി സെന്റര്‍ ഓ­ഡി­റ്റോ­റി­യ­ത്തില്‍ ന­ട­ക്കും. ക­ഴി­ഞ്ഞ ആ­റു­മാ­സ­ത്തെ പ­ദ്ധ­തി­കള്‍ അ­വ­ലോ­ക­നം ചെ­യ്യും. 40­-ാം വാര്‍­ഷി­ക പ­ദ്ധ­തി­കള്‍ ചര്‍­ച്ച ചെ­യ്­ത് പ­ദ്ധ­തി­ക­ളാ­വി­ഷ്­ക­രി­ക്കും. വി­വി­ധ ഘ­ട­ക­ങ്ങ­ളാ­യി മു­ത­അ­ല്ലിം സ­മി­തി, ട്രെ­യി­നിം­ഗ്, കള്‍­ച്ച­റല്‍ കൗണ്‍­സില്‍, ക്യാ­മ്പ­സ് ഗൈ­ഡന്‍­സ്, സാ­മ്പ­ത്തി­കം എ­ന്നീ ഉ­പ­സ­മി­തി­ക­ളു­ടെ­യും റി­പ്പോര്‍­ട്ടും പൊ­തു­റി­പ്പോര്‍­ട്ടും അ­വ­ത­രി­പ്പി­ച്ച് അം­ഗീ­കാ­രം നേ­ടും.

ഡി­വി­ഷന്‍ പ്ര­സി­ഡന്റ് ജ­മാല്‍ സ­ഖാ­ഫി­യു­ടെ അ­ധ്യ­ക്ഷ­ത­യില്‍ ജി­ല്ലാ ഗൈ­ഡന്‍­സ് സെ­ക്ര­ട്ട­റി സി എന്‍ ജാ­ഫര്‍ ഉ­ദ്­ഘാ­ട­നം ചെ­യ്യും. കു­മ്പ­ള ഡി­വി­ഷന്‍ കൗണ്‍­സില്‍ ഷി­റി­യ ല­ത്വീ­ഫി­യ­യ്യി­ലും ഉ­ദു­മ ഡി­വി­ഷന്‍ കൗണ്‍­സില്‍ ക­ള­നാ­ട് സു­ന്നി സെന്റ­റി­ലും തൃ­ക്ക­രി­പ്പൂര്‍ ഡി­വി­ഷന്‍ തൃ­ക്ക­രി­പ്പൂ­രി­ലും ന­ട­ക്കും. കാ­ഞ്ഞ­ങ്ങാ­ട് ഡി­വി­ഷന്‍ കൗണ്‍­സില്‍ ആ­ഗ­സ്റ്റ് അ­ഞ്ചി­ന് കാ­ഞ്ഞ­ങ്ങാ­ട് വ്യാ­പാ­ര­ഭ­വന്‍ മി­നി ഓ­ഡി­റ്റോ­റി­യ­ത്തില്‍ ന­ട­ക്കും.

ജി­ല്ലാ പ്ര­തി­നി­ധി­ക­ളാ­യി അ­ബ്­ദു­ര്‍ റ­സാ­ഖ് സ­ഖാ­ഫി കോ­ട്ട­ക്കു­ന്ന്, റ­ഫീ­ഖ് സ­ഖാ­ഫി ചേ­ടി­ക്കു­ണ്ട്, അ­ബ്­ദുല്‍ അ­സീ­സ് സൈ­നി, അ­ബ്­ദു­ല്ല പൊ­വ്വല്‍, അ­ശ്‌­റ­ഫ് അ­ശ്‌­റ­ഫി ആ­റ­ങ്ങാ­ടി തു­ട­ങ്ങി­യ­വര്‍ സം­ബ­ന്ധി­ക്കും.

Keywords: Kasaragod, SSF, Council, Sunni centre, C.N Jafar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia