എസ് എസ് എഫ് ഡിവിഷന് അര്‍ധവാര്‍ഷിക കൗണ്‍സില്‍ ഞായറാഴ്ച
Jul 27, 2012, 18:08 IST
കാസര്‍കോട്: 20-ാമത് സംഘടനാ വര്‍ഷത്തെ മൂന്നാമത് കൗണ്‍സില്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കാസര്‍കോട് ഡിവിഷന് കൗണ്‍സില്‍ ഞായറാഴ്ച രാവിലെ എട്ടു മുതല്‍ ഒരുമണിവരെ കാസര്‍കോട് സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കഴിഞ്ഞ ആറുമാസത്തെ പദ്ധതികള്‍ അവലോകനം ചെയ്യും. 40-ാം വാര്‍ഷിക പദ്ധതികള്‍ ചര്‍ച്ച ചെയ്ത് പദ്ധതികളാവിഷ്കരിക്കും. വിവിധ ഘടകങ്ങളായി മുതഅല്ലിം സമിതി, ട്രെയിനിംഗ്, കള്‍ച്ചറല്‍ കൗണ്‍സില്‍, ക്യാമ്പസ് ഗൈഡന്‍സ്, സാമ്പത്തികം എന്നീ ഉപസമിതികളുടെയും റിപ്പോര്‍ട്ടും പൊതുറിപ്പോര്ട്ടും അവതരിപ്പിച്ച് അംഗീകാരം നേടും.
ഡിവിഷന് പ്രസിഡന്റ് ജമാല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ജില്ലാ ഗൈഡന്‍സ് സെക്രട്ടറി സി എന്‍ ജാഫര്‍ ഉദ്ഘാടനം ചെയ്യും. കുമ്പള ഡിവിഷന് കൗണ്‍സില്‍ ഷിറിയ ലത്വീഫിയയ്യിലും ഉദുമ ഡിവിഷന് കൗണ്‍സില്‍ കളനാട് സുന്നി സെന്ററിലും തൃക്കരിപ്പൂര്‍ ഡിവിഷന് തൃക്കരിപ്പൂരിലും നടക്കും. കാഞ്ഞങ്ങാട് ഡിവിഷന് കൗണ്‍സില്‍ ആഗസ്റ്റ് അഞ്ചിന് കാഞ്ഞങ്ങാട് വ്യാപാരഭവന് മിനി ഓഡിറ്റോറിയത്തില്‍ നടക്കും.
ജില്ലാ പ്രതിനിധികളായി അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, റഫീഖ് സഖാഫി ചേടിക്കുണ്ട്, അബ്ദുല്‍ അസീസ് സൈനി, അബ്ദുല്ല പൊവ്വല്‍, അശ്റഫ് അശ്റഫി ആറങ്ങാടി തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords: Kasaragod, SSF, Council, Sunni centre, C.N Jafar.