city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.എസ്.എഫിന് ജില്ലയില്‍ പുതിയഭാരവാഹികള്‍; പ്രതിനിധി സമ്മേളനം റാലിയോടെ ശനിയാഴ്ച സമാപിക്കും

കാസര്‍കോട്: (www.kasargodvartha.com 17.01.2015) കാസര്‍കോട് 22-ാമത് സംഘടനാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി എസ്.എസ്.എഫ്. ജില്ലാ ഘടകത്തിന് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച ജില്ലാ കൗണ്‍സില്‍ പ്രസിഡണ്ട് അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്നിന്റെ അധ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറിമാരായ എം. അബ്ദുല്‍ മജീദ് അരിയല്ലൂര്‍, അബ്ദുര്‍ റശീദ് നരിക്കോട് കൗണ്‍സില്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി സി.എന്‍. ജഅ്ഫര്‍ സ്വാദിഖ് പൊതു റിപ്പോര്‍ട്ട്, റഫീഖ് സഖാഫി സാമ്പത്തിക സമിതി, സലാഹുദ്ദീന്‍ അയ്യൂബി ക്യാമ്പസ്, അബ്ദുര്‍ റഹീം സഖാഫി ട്രെയിനിംഗ്, സിദ്ദീഖ് പൂത്തപ്പലം കള്‍ച്ചറല്‍, ഫാറൂഖ് കുബണൂര്‍ ഗൈഡന്‍സ്, ജമാലുദ്ദീന്‍ സഖാഫി ദഅ്‌വാ മുതഅല്ലിം, ഉമറുല്‍ ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സമിതി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടക്കുന്ന പുന സംഘടനക്ക് സംസ്ഥാന ജോയ്ന്റ് സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ നേതൃത്വം നല്‍കി.

ഭാരവാഹികളായി അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍ (പ്രസിഡണ്ട്), സലാഹുദ്ദീന്‍ അയ്യൂബി കളനാട് (സെക്രട്ടറി), സിദ്ദീഖ് പൂത്തപ്പലം (ട്രഷറര്‍), അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ജാഫര്‍ സാദിഖ് ആവള, ശക്കീര്‍ പെട്ടിക്കുണ്ട് (ജോ. സെക്രട്ടറിമാര്‍), ഫാറൂഖ് കുബണൂര്‍ (ക്യാമ്പസ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പ്രതിനിധി സമ്മേളനം പഴയ ബസ്റ്റാന്റ് വ്യാപാര ഭവനില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

മഞ്ചേശ്വരം ഡിവിഷനിലെ ചിപ്പാര്‍ യൂണിറ്റിലൂടെ പ്രവര്‍ത്തന രംഗത്തേക്ക് വന്ന അബ്ദുര്‍ റഹീം സഖാഫി മികച്ച പ്രഭാഷകനും സംഘാടകനുമാണ്. മുഹമ്മദ് സ്വലാഹുദ്ദീന്‍ അയ്യൂബിയാണ് ജനറല്‍ സെക്രട്ടറി.

ഉദുമ ഡിവിഷനിലെ കളനാട് യൂണിറ്റിലൂടെ സംഘടന രംഗത്തേക്ക് വന്ന സ്വലാഹുദ്ദീന്‍ അയ്യൂബി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തിവരുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം സിലബസ് കമ്മറ്റി അംഗവുമാണ്. സഅദിയ്യ അറബിക് കോളജില്‍ സേവനം ചെയ്യുന്നു.

ശനിയാഴ്ച വൈകിട്ട് നഗരത്തില്‍ നടക്കുന്ന പ്രകടനത്തോടെ എസ്.എസ്.എഫ്. ജില്ലാ പ്രതിനിധി സമ്മേളനം സമാപിക്കും.
എസ്.എസ്.എഫിന് ജില്ലയില്‍ പുതിയഭാരവാഹികള്‍; പ്രതിനിധി സമ്മേളനം റാലിയോടെ ശനിയാഴ്ച സമാപിക്കും
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia