എസ്എസ്എഫ് ജില്ലാ റാലി ഡിവിഷന്‍ സന്ദേശപ്രയാണത്തിന് ഉജ്വല തുടക്കം
Jan 14, 2015, 14:13 IST
കാസര്‍കോട്: (www.kasargodvartha.com 14.01.2015) നവചക്രവാളത്തിലേക്ക് ധാര്‍മിച്ചുവട് എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് ആചരിച്ചുവരുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് സമാപനം കുറിച്ച് 17ന് കാസര്‍കോട്ട് നടക്കുന്ന റാലിയുടെ സന്ദേശം വിളിച്ചോതി കാസര്‍കോട് ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സന്ദേശപ്രയാണത്തിന് പ്രൗഡോജ്വല തുടക്കം. തളങ്കര മാലിക്ദീനാര്‍ മഖാം പരിസരത്ത് ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് ജാഥാ ക്യാപ്റ്റന്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് പതാക കൈമാറി.
ഹാഫിള് ഇല്യാസ് സഖാഫി പാടലടുക്ക, കെ.എം കളത്തൂര്‍, ശംസീര്‍ സൈനി, സാബിത്ത് മുഗു എന്നിവര്‍ സംബന്ധിച്ചു. കാസര്‍കോട്, വിദ്യാനഗര്‍, നായന്മാര്‍മൂല, ചെര്‍ക്കള, ബദിയഡുക്ക എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം വ്യാഴാഴ്ച വൈകിട്ട് പര്യടനം അവസാനിക്കും.

Keywords : SSF, District, Kasaragod, Kerala, Programme, Propaganda.