മഞ്ചേശ്വരം ഡിവിഷനിലെ 100 കേന്ദ്രങ്ങളില്‍ തക്ബീര്‍ ജാഥ ചൊവ്വാഴ്ച
Oct 13, 2013, 20:23 IST
ഉപ്പള: ഹജ്ജ് കര്‍മങ്ങളാല്‍ ലോക മുസ്ലിംകള്‍ മക്കാ നഗരത്തെ പുളകിതമാക്കുമ്പോള്‍ അറഫാ മൈതാനത്ത് തടിച്ച് കൂടിയ ജന ലക്ഷങ്ങളുടെ കണ്ടങ്ങളില്‍ നിന്നും ഉയരുന്ന തക്ബീര്‍ ധ്വനികളില്‍ നിന്നും ആവേശമുള്‍കൊണ്ട് കേരളത്തിലെ ലക്ഷകണക്കിന് എസ് എസ് എഫ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച യൂണിറ്റുകളില്‍ തക്ബീര്‍ ജാഥ നടത്തും.
മഞ്ചേശ്വരം ഡിവിഷനിലെ 100 കേന്ദ്രങ്ങളില്‍ നാളെ നടക്കുന്ന തക്ബീര്‍ ജാഥ ഗ്രാമങ്ങളില്‍ ബലി പെരുന്നാള്‍ സന്ദേശം വിളിച്ചോതും. പെരുന്നാള്‍ ദിനത്തില്‍ ഗൃഹ സന്ദര്‍ശനം, സൗഹൃദ കൂട്ടയ്മ, കിറ്റ് വിതരണം, വസ്ത്ര വിതരണം തുടങ്ങിയവ നടക്കും. യൂണിറ്റ് കേന്ദ്രങ്ങളില്‍ ആശ്വാസ ഫണ്ട് സമാഹരണവും നടക്കും.
ഇത് സംബന്ധിച്ച യോഗത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂരിന്റ അധ്യക്ഷത വഹിച്ചു. അലീ സഅദി ദര്‍മനഗര്‍, അസീസ് സഖാഫി മച്ചമ്പാടി, ഇഖ്ബാല്‍ പൊയ്യത്തബയല്‍, നൗഫല്‍ സോങ്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ജാഅ്ഫര്‍ സ്വാദിഖ് ആവളം സ്വാഗതവും ഹംസ ഗുവദപട്പ്പു നന്ദിയും പറഞ്ഞു.
Keywords: Uppala, Unit, Division, Manjeshwar, Thakbeer, Perunnal, Eid, Meet, SSF conducts Thakbeer Jadha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Hamsa

Advertisement: