city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുട്ടികളെ തട്ടികൊണ്ട് പോകല്‍; വിദ്യാര്‍ത്ഥികളുടെ ഭീതി അകറ്റണം: ഹയര്‍സെക്കന്‍ഡറി സമ്മേളനം

ബദിയഡുക്ക: (www.kasargodvartha.com 20.11.2016) ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കുട്ടികളെ തട്ടികൊണ്ട് പോകുന്നുവെന്ന ഭീതിതമായ പ്രചരണങ്ങളുടെ നിജസ്ഥിതി അധികാരികള്‍ പുറത്ത് കൊണ്ട് വരണമെന്ന് എസ്എസ്എഫ് ബദിയഡുക്ക ഡിവിഷന്‍ ഹയര്‍സെക്കന്‍ഡറി
കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.

സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിപ്പിക്കുന്ന ഇത്തരം വാര്‍ത്തകള്‍ പൊതുജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. വാര്‍ത്തകളുടെ സത്യാവസ്ഥ വിശദീകരിക്കുകയും വ്യാജ വാര്‍ത്തകള്‍ പടച്ച് വിടുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും നിയമപാലകര്‍ തയ്യാറാകണമെന്നും സമ്മേളനം കൂട്ടിചേര്‍ത്തു.

കുട്ടികളെ തട്ടികൊണ്ട് പോകല്‍; വിദ്യാര്‍ത്ഥികളുടെ ഭീതി അകറ്റണം: ഹയര്‍സെക്കന്‍ഡറി സമ്മേളനം
ബദിയഡുക്ക ദാറുല്‍ ഇഹ്‌സാന്‍ ക്യാമ്പസില്‍ ചേര്‍ന്ന ഹയര്‍സെക്കന്‍ഡറി കോണ്‍ഫറന്‍സില്‍ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു.മോട്ടിവേഷന്‍, ആത്മായനം, ഗോള്‍ സെറ്റിങ്ങ് തുടങ്ങിയ സെഷനുകളില്‍ സലാം സഖാഫി പാടലടുക്ക, ഹാരിസ് ഹിമമി സഖാഫി പരപ്പ, കരീം ഈഹരി ഗാളിമുഖ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.
അബ്ദു റഹ് മാന്‍ സഖാഫി പൂത്തപ്പലം, കബീര്‍ ഹിമമി സഖാഫി ഗോളിയഡുക്ക, ഹസൈനാര്‍ മിസ്ബാഹി കാമിലി പരപ്പ ,അബ്ദുല്ല പൊവ്വല്‍ എന്നിവര്‍ സംബന്ധിച്ചു. മജീദ് ഫാളിലി കുണ്ടാര്‍ സ്വാഗതവും ആബിദ് നഈമി നന്ദിയും പറഞ്ഞു.


Keywords: Kasaragod, Badiyadukka, Kidnap, Child, Students, Police, SSF, Higher Secondary Conference, Fake News Create, Dharul Ihsan, Motivation class,  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia