എന്‍ഡോസള്‍ഫാന്‍ കേന്ദ്ര സര്‍ക്കാര്‍ ജനപക്ഷത്ത് നില്‍ക്കണം: എസ്.എസ്.എഫ്
Aug 31, 2012, 10:51 IST

എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ഉപയോഗിക്കലാണെന്ന് വ്യാഴാഴ്ച സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധന കേസ് വെള്ളിയാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ഈ നയം എന്‍ഡോസള്‍ഫാന്‍ ഉത്പാദക കുത്തകള്‍ക്ക് ഓശാന പാടുന്ന നടപടിയാണ്.
ഒരു തലമുറയെ മുച്ചൂടും നശിപ്പിച്ച എന്‍ഡോസള്‍ഫാന്‍ കേരളം, കര്‍ണാടകം ഒഴികെ ഉള്ള സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഭാഷ്യം അവസാനിപ്പിക്കണം. പരിസ്ഥിതിക്കും മനുഷ്യ കുലത്തിനും ആപത്കാരിക്കാളികായ മുഴുവന്‍ കീടനാശിനികളും നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറകണം. യോഗം ആവശ്യപ്പെട്ടു.
കൊടിയമ്മ ശിബ്‌ലി മഗറില്‍ നടന്ന സംഗമം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് അഷ്‌റഫിയുടെ അധ്യക്ഷതില്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥാന അസി. പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ പ്രഭാഷണം നടത്തി. സംസ്ഥാന ക്യാമ്പസ് സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് സഖാഫി പൊതു റിപ്പോര്‍ട്ടും വിവിധ ഉപസമിതി കണ്‍വീനര്‍മാരായ മുഹമ്മദ് സഖാഫി തോക്കെ, റഫീഖ് സഖാഫി, അബ്ദുല്ല പൊവ്വല്‍, അഷ്‌റഫ് സഅദി ആരിക്കാടി, ജാഫര്‍ സി.എന്‍ എന്നിവര്‍ സമിതി റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചു. അബദുല്‍ അസീസ് സൈനി സാമ്പത്തീക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
Keywords: Endosulfan, Government, Supreme court, SSF, Kasaragod