city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശ്രുതിയുടെ മരണത്തില്‍ അന്വേഷണം വഴിത്തിരിവില്‍; ആരോപണവിധേയനായ യുവാവിനെ പോലീസ് ചോദ്യം ചെയ്തു

ബദിയടുക്ക: (www.kasargodvartha.com 08/11/2017) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും ബദിയടുക്ക മൂകംപാറയിലെ വെങ്കിടേഷഷിന്റെ മകളുമായ ശ്രുതി (17)യുടെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. രണ്ടുദിവസത്തിനകം ശ്രുതിയുടെ മരണം സംബന്ധിച്ച വ്യക്തമായ ചിത്രം പുറത്തുവരുമെന്ന് പോലീസ് പറഞ്ഞു.

കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തിവരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്രുതിയെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. ശ്രുതിയുടെ രക്തത്തില്‍ എലിവിഷം കലര്‍ന്നതാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. പിന്നീട് നടന്ന പോസ്റ്റുമോര്‍ട്ടത്തിലും ഇക്കാര്യം സ്ഥിരീകരിച്ചു. ശ്രുതിയുടെ മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പിതാവ് വെങ്കിടേഷ് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയിരുന്നു.

ശ്രുതിയുടെ മരണത്തില്‍ അന്വേഷണം വഴിത്തിരിവില്‍; ആരോപണവിധേയനായ യുവാവിനെ പോലീസ് ചോദ്യം ചെയ്തു

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മരണശേഷം ശ്രുതിയുടെ ബാഗും മൊബൈലും കാണാനില്ലെന്നും ഇത് ദുരൂഹതക്കിടയാക്കുന്നുവെന്നുമാണ് വെങ്കിടേഷിന്റെ പരാതിയില്‍ വ്യക്തമാക്കിയത്. പോലീസ് അന്വേഷണമാരംഭിച്ചതോടെ പിതാവ് കാണാനില്ലെന്ന് പറഞ്ഞ ബാഗും മൊബൈല്‍ ഫോണും പിന്നീട് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെ കോള്‍ ലിസ്റ്റുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

മകളുടെ മരണത്തില്‍ സംശയമുണ്ടെന്നും ചിലരെ ചോദ്യം ചെയ്താല്‍ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും പിതാവ് പോലീസിനോട് വെളിപ്പെടുത്തിയത്. ശ്രുതിയുടെ ബാഗും മൊബൈലും പോലീസിനെ ഭയന്ന് തിരികെ കൊണ്ടുവെച്ചത് പെണ്‍കുട്ടിയുടെ മരണവുമായി ബന്ധമുള്ളവരാണെന്നാണ് സംശയം. ബന്ധുവായ യുവാവ് അടക്കമുള്ളവര്‍ക്ക് ശ്രുതിയുടെ മരണത്തില്‍ പങ്കുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.

ആരോപണവിധേയനായ യുവാവിനെ പോലീസ് ചോദ്യം ചെയ്തു. മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ ചില സുപ്രധാനതെളിവുകള്‍ പോലീസിന് ലഭിച്ചതായി സൂചനയുണ്ട്.

Related News:

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണം; പിതാവ് കാണാനില്ലെന്ന് പറഞ്ഞ ബാഗും മൊബൈല്‍ ഫോണും കണ്ടെത്തി, മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണം; സ്‌കൂള്‍ ബാഗും മൊബൈല്‍ ഫോണും എവിടെ? മരണത്തില്‍ ദുരൂഹതയേറുന്നു

ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി മരിച്ചു; ശരീരത്തില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതായി ഡോക്ടര്‍മാര്‍, പോലീസ് അന്വേഷണം ആരംഭിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Badiyadukka, Student, Death, Investigation, Police, Hospital, Doctor, Complaint, Mobile Phone, News, Sruthi's death; Youth questioned.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia