city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തിലെ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗികപരിപാടി മാറ്റിവെച്ചില്ലെങ്കില്‍ തടയും: ബി.ജെ.പി.

കാസര്‍കോട്: (www.kasargodvartha.com 03/09/2015) ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുര്‍റബ്ബും പങ്കെടുക്കുന്ന  ഔദ്യോഗികപരിപാടികള്‍ മാറ്റിവെക്കണമെന്ന് ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്തും പ്രസിഡന്റ് സുരേഷ്‌കുമാര്‍ ഷെട്ടിയും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശ്രീകൃഷ്ണ ജന്മാഷ്ടമി അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ മന്ത്രിമാരുടെ ഔദ്യോഗിക പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.

രമേശ് ചെന്നിത്തല പരിപാടി മാറ്റിവെക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് പരിപാടി റദ്ദാക്കണമെന്നും ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല പങ്കെടുക്കുന്ന പരിപാടി ബി.ജെ.പി. ബഹിഷ്‌ക്കരിക്കുന്നതോടൊപ്പം പരിപ്പാടിക്ക് ആഭ്യന്തര മന്ത്രിയെത്തിയാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ജന്മാഷ്ടമിക്ക് പലയിടത്തും പോലീസ് അനുമതി നല്‍കാത്തതും ആഭ്യന്തര മന്ത്രി ഔദ്യോഗിക പരിപാടി സംഘടിപ്പിച്ചതും ജന്മാഷ്ടമി ആഘോഷങ്ങള്‍ അട്ടിമറിക്കുകയെന്ന ഉദ്ദേശത്തോടെയാണെന്ന് സംശയിക്കേണ്ടതുണ്ടെന്നും ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു.

കാഞ്ഞങ്ങാട്, കോളിച്ചാല്‍, മടിക്കൈ എന്നിവിടങ്ങളിലാണ് ജന്മാഷ്ടമി ഘോഷയാത്രയ്ക്ക് പോലീസ് അനുമതി നല്‍കാതിരിക്കുന്നത്. സമാധാന കമ്മിറ്റിയോഗത്തില്‍ കാഞ്ഞങ്ങാട്ടും അമ്പലത്തറയിലും പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ രണ്ട് ദിവസത്തിനകം പിന്‍വലിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് വ്യക്തമാക്കിയിരുന്നു. മതപരമായ ചടങ്ങിന് സംരക്ഷണ നല്‍കുകയാണ് പോലീസ് ചെയ്യേണ്ടത്. ഹൈന്ദവ ഐക്യത്തെ തടയാനുള്ള ശ്രമമാണ് ഇതെന്നും ബി.ജെ.പി. നേതാക്കള്‍ കുറ്റപ്പെടുത്തി. യു.ഡി.എഫ്. സര്‍ക്കാരും സി.പി.എമ്മും ശ്രീകൃഷ്ണജയന്തി ആഘോഷം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.

2013ലെ ജന്മാഷ്ടമി ദിവസം മന്ത്രി മുനീര്‍ ഓദ്യോഗിക പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയുടേയും വിവിധ ഹൈന്ദവ സംഘനകളുടേയും ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് മന്ത്രിയുടെ പരിപാടി മാറ്റിവെക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഔദ്യോഗിക പരിപാടി മാറ്റിവെച്ചില്ലെങ്കില്‍ കനത്ത വിലനല്‍കേണ്ടിവരുമെന്ന് നേതാക്കല്‍ മുന്നറിയിപ്പ് നല്‍കി.
ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തിലെ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗികപരിപാടി മാറ്റിവെച്ചില്ലെങ്കില്‍ തടയും: ബി.ജെ.പി.

Keywords : Sri Krishna Janmashtami Celebration, Press meet, Adv. Srikanth, Suresh Kumar Shetty, Kasaragod, Kerala, BJP, Ramesh Chennithala, Royal Silks, Srikrishna Jayanthi Day: BJP against Govt. program


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia