city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഗുരുവിനെ മുന്നില്‍ നിര്‍ത്തി സമുദായ കൂട്ടായ്മ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു'

തൃക്കരിപ്പൂര്‍: (www.kasargodvartha.com 10.09.2014) ശ്രീ നാരായണ ഗുരുവിനെ മുന്നില്‍ നിര്‍ത്തി ഈഴവ, തീയ്യ സമുദായത്തിന്റെ കൂട്ടായ്മ ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി എസ്.എന്‍.ഡി.പി യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ അഭിപ്രായപ്പെട്ടു. ഗുരുദേവന്റെ 160 -ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി കാടംകോട് എസ്.എന്‍.ഡി.പി യോഗം ശാഖ സംഘടിപ്പിച്ച ഗുരുജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ സമുദായത്തിന് നിഷേധിക്കുന്നതിന് വേണ്ടിയാണ് ഈ ഗൂഢാലോചന എന്ന് സമുദായം തിരിച്ചറിയുകയാണ്. മറ്റു മതങ്ങളും സമുദായങ്ങളും ചെയ്യുന്നത് മാത്രമേ തീയ്യ സമുദായത്തെ സംഘടിപ്പിക്കുക വഴി എസ്.എന്‍.ഡി.പിയും ചെയ്യുന്നുള്ളൂ. ആരെയും വെല്ലുവിളിക്കാനോ തകര്‍ക്കാനോ അല്ല ഈ കൂട്ടായ്മ. അവകാശ നിഷേധത്തിനെതിരെ പോരാടാനാണ് എസ്.എന്‍.ഡി.പി യോഗം. സംഘടിച്ചു ശക്തരാകനാണ് ഗുരു ഉപദേശിച്ചത്. എസ്.എന്‍.ഡി.പി യോഗം ശക്തിപ്പെട്ടാല്‍ സമൂഹത്തിന് അത് വലിയ പ്രയോജനമാകും. കലാപകലുഷിതമായ സാമൂഹ്യ അന്തരീക്ഷത്തില്‍ രോഗം ബാധിച്ച ഈ ലോകത്തെ ചികിത്സിക്കാനുള്ള മരുന്ന് ഗുരു ദര്‍ശനത്തില്‍ അടങ്ങിയിട്ടുണ്ട്. ഗുരുദര്‍ശനം കാലാതിവര്‍ത്തിയാണെന്നും ഉദിനൂര്‍ സുകുമാരന്‍ പറഞ്ഞു.

ശാഖ പ്രസിഡണ്ട് ടി.വി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമുദായത്തിലെ തലമുതിര്‍ന്ന അംഗങ്ങളെ യൂണിയന്‍ പ്രസിഡണ്ട് എ. സുകുമാരന്‍ ഉപഹാരം നല്‍കി ആദരിച്ചു. കെ. സുഭാഷ് ചന്ദ്രബോസ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. എം. കുഞ്ഞികൃഷ്ണന്‍ പണിക്കര്‍, പി.സി വിശ്വംഭരന്‍ പണിക്കര്‍, എം. കരുണാകരന്‍, മല്ലക്കര കുഞ്ഞിരാമന്‍, മല്ലക്കര ഭാസ്‌ക്കരന്‍, ടി. മാധവന്‍, മല്ലക്കര നാരായണി, പി.വി കുഞ്ഞാച്ച എന്നിവര്‍ പ്രസംഗിച്ചു. ശാഖ സെക്രട്ടറി എം. രാഘവന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ. എം അനന്തന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പായസ വിതരണവും നടന്നു.

മുണ്ടക്കണ്ടം വെങ്ങാട്ട് ശാഖയില്‍ ഗുരുജയന്തി ആഘോഷം തൃക്കരിപ്പൂര്‍ യൂണിയന്‍ കൗണ്‍സിലര്‍ പി.സി വിശ്വംഭരന്‍ പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് എന്‍.വി പദ്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ യൂണിയന്‍ പ്രസിഡണ്ട് എ സുകുമാരന്‍, സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, കെ.വി ദാമോദരന്‍, കെ.വി നാരായണി, എം.വി ജയശ്രീ, കെ. ജയന്തി, ഷീല രവീന്ദ്രന്‍, ടി. മാധവന്‍, പ്രദീപന്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി പിപി. ഭരതന്‍ സ്വാഗതം പറഞ്ഞു. പായസ ദാനവും ഉണ്ടായി.

വടക്കേ തൃക്കരിപ്പൂര്‍ എസ്.എന്‍.ഡി.പി ശാഖയുടെ ആഭിമുഖ്യത്തില്‍ വൈക്കത്ത് ഗുരുമന്ദിരത്തില്‍ നടന്ന ജയന്തി ആഘോഷം തൃക്കരിപ്പൂര്‍ യൂണിയന്‍ കൗണ്‍സിലര്‍ പി. ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് ടി തമ്പാന്‍ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞമ്പു, സി. ഗിരിജ, കെ.എം. നാരായണി, ടി കുഞ്ഞികൃഷ്ണന്‍, യു.കെ കുഞ്ഞികൃഷ്ണന്‍, കെ.വി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശാഖ സെക്രട്ടറി വിത്തന്‍ രവി സ്വാഗതം പറഞ്ഞു. രാവിലെ ഗുരുപൂജയുണ്ടായി. പായസ വിതരണവും നടത്തി.

ഒളവറ ശാഖയില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് യൂണിയന്‍ വൈസ് പ്രസിഡണ്ട് വി.വി. വിജയന്‍, ശാഖ പ്രസിഡണ്ട് എം.കെ നാരായണന്‍, സെക്രട്ടറി പി ദാമോദരന്‍ മാസ്റ്റര്‍, കടിയാന്‍ പ്രഭാകരന്‍, ടി.വി പവിത്രന്‍, ബേബി പദ്മിനി, പ്രസീത പവിത്രന്‍, ടിവി ഗോപി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൂലേരി ശാഖയില്‍ യോഗം ഡയറക്ടര്‍ കെ. കുഞ്ഞികൃഷ്ണന്‍, സി ജയപ്രകാശ്, സി. രാജേഷ്, കെ.വി നാരായണന്‍, കെ. ചെറിയമ്പു. പി. വി ഷിബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാവിലെ ഗുരുമന്ദിരത്തില്‍ ഗുരുദേവന്റെ ഛായ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും നടന്നു. പായസ ദാനവുമുണ്ടായി. കൊയോങ്കര എസ്.എന്‍.ഡി.പി യോഗം ശാഖയില്‍ എം.വി നാരായണന്‍ പതാക ഉയര്‍ത്തി. കെ നാരായണന്‍ അധ്യക്ഷത വഹിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

'ഗുരുവിനെ മുന്നില്‍ നിര്‍ത്തി സമുദായ കൂട്ടായ്മ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു'

Keywords : Kasaragod, Trikaripur, SNDP, Meet, Programme, Inauguration, Sri Narayana Guru, Sri Narayanaguru 160th birth anniversary. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia